"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സിനിമ തുടങ്ങി 10 മിനിറ്റിൽ പ്രദർശനം നിർത്തി: പി.വി.ആർ. ഐനോക്‌സിന് പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ | PVR Inox

September 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

PVR Inox

ഹൈദരാബാദ്: സിനിമ തുടങ്ങി മിനിറ്റുകൾക്കകം പ്രദർശനം റദ്ദാക്കിയ സംഭവത്തിൽ പ്രമുഖ തിയേറ്റർ ശൃംഖലയായ പി.വി.ആർ. ഐനോക്‌സിനും ബന്ധപ്പെട്ട തിയേറ്ററിനും പിഴ ചുമത്തി ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഉപഭോക്താവിന് ഉണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്കും സേവനത്തിലെ വീഴ്ചയ്ക്കും പരിഹാരമായി 6,000 രൂപ നഷ്ടപരിഹാരം നൽകാനാണ് കമ്മീഷന്റെ ഉത്തരവ്.(PVR Inox, Consumer Court Fines PVR Inox For Cancelling Movie Mid Show)

2025 ജനുവരി 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പി. പ്രശാന്ത് എന്നയാൾ ഓൺലൈനായി 173 രൂപയ്ക്ക് ചിത്രത്തിന്റെ ടിക്കറ്റെടുത്ത് തിയേറ്ററിലെത്തി. എന്നാൽ സിനിമ തുടങ്ങി 10 മിനിറ്റ് പിന്നിട്ടപ്പോൾ പ്രദർശനം അപ്രതീക്ഷിതമായി നിർത്തിവെക്കുകയായിരുന്നു. ആളുകൾ കുറവായതിനാലാണ് ഷോ റദ്ദാക്കുന്നതെന്നായിരുന്നു ആദ്യം തിയേറ്റർ ജീവനക്കാർ നൽകിയ വിശദീകരണം. എന്നാൽ പിന്നീട് സാങ്കേതിക തകരാർ മൂലമാണ് പ്രദർശനം നിർത്തിയതെന്ന് തിയേറ്റർ മാനേജ്‌മെന്റ് നിലപാട് തിരുത്തി.

ഇതിനെതിരെ ഉപഭോക്താവ് കമ്മീഷനെ സമീപിക്കുകയായിരുന്നു. തിയേറ്റർ അധികൃതരുടെ അവകാശവാദം തെളിയിക്കാൻ ആവശ്യമായ സാങ്കേതിക റിപ്പോർട്ടുകളോ തെളിവുകളോ ഹാജരാക്കാൻ അവർക്ക് സാധിച്ചില്ലെന്ന് പ്രസിഡന്റ് വക്കന്റി നരസിംഹ റാവു, അംഗം സുമാ വാല എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ടിക്കറ്റ് തുക പിന്നീട് തിരികെ നൽകിയെങ്കിലും, പ്രദർശനം പെട്ടെന്ന് നിർത്തിവെച്ചതുമൂലം ഉപഭോക്താവിനുണ്ടായ ബുദ്ധിമുട്ടിന് നഷ്ടപരിഹാരം നൽകാൻ മാനേജ്‌മെന്റ് ബാധ്യസ്ഥരാണെന്ന് കമ്മീഷൻ വ്യക്തമാക്കി.

സേവനത്തിലെ വീഴ്ചയ്ക്കും അന്യായമായ വ്യാപാര രീതിക്കും 5,000 രൂപയും, കോടതി ചെലവുകൾക്കായി 1,000 രൂപയും ഉൾപ്പെടെ ആകെ 6,000 രൂപ 45 ദിവസത്തിനകം പരാതിക്കാരന് നൽകാനാണ് ഉപഭോക്തൃ കമ്മീഷൻ വിധിച്ചത്.

Story Summary

The Hyderabad District Consumer Disputes Redressal Commission directed PVR Inox to pay Rs 6,000 to a customer after cancelling a movie screening 10 minutes into the show. Although the ticket money was refunded, the commission found the theatre guilty of deficiency in service and unfair trade practices due to inconsistent justifications and lack of evidence for technical issues.

Get more updates from Pudukad News on Google