‘ഓപ്പറേഷൻ കളിക്കളം’: സ്‌പോർട്‌സ് കൗൺസിലുകളുടെ പ്രവർത്തനങ്ങളിലും ഫണ്ട് വിനിയോഗത്തിലും കായിക ഉപകരണങ്ങൾ വാങ്ങിയതിലും വ്യാപക ക്രമക്കേട്. സ്പോട്സ് കൗണ്‍സിലെ പൂഴ്ത്തി വെപ്പിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി
Current: മലയാളം

തിരുവനന്തപുരം: സ്പോട്സ് കൗണ്‍സിലെ പൂഴ്ത്തി വെപ്പിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സീനിയർ ക്ലർക്കുമാരായ നിതിൻ റോയ്, അരുണ്‍ ടി.എസ് എന്നിവരെ സസ്പെൻഡ് ചെയ്തു. കായിക താരങ്ങള്‍ക്കായി വാങ്ങിയ സാധനങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ചയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
വിവിധ സ്‌പോർട്‌സ് കൗൺസിൽ ഓഫീസുകളിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ വ്യാപക മിന്നൽ പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക പരിശോധന തിരുവനന്തപുരത്തെ സ്‌പോർട്‌സ് കൗൺസിൽ ആസ്ഥാനത്തും സംസ്ഥാനത്തെ 14 ജില്ലാ ഓഫീസുകളിലും ഒരേസമയമാണ് നടന്നത്.
സ്‌പോർട്‌സ് കൗൺസിലുകളുടെ പ്രവർത്തനങ്ങളിലും ഫണ്ട് വിനിയോഗത്തിലും കായിക ഉപകരണങ്ങൾ വാങ്ങിയതിലും വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി പരാതികൾ ഉയർന്നതിനെ തുടർന്നായിരുന്നു വിജിലൻസിന്റെ ഈ നടപടി.
സ്‌പോർട്‌സ് കൗൺസിൽ വഴി കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് നൽകിയ ജെഴ്‌സി, ഷൂ ഉൾപ്പെടെയുള്ള സ്‌പോർട്‌സ് കിറ്റുകൾ വാങ്ങിയതിൽ വലിയ രീതിയിലുള്ള ക്രമക്കേടും അഴിമതിയും നടന്നെന്നാണ് ആരോപണം.
കുറഞ്ഞ തുകയ്ക്ക് നിലവാരമില്ലാത്ത സാധനങ്ങൾ വാങ്ങി നൽകിയ ശേഷം ഉയർന്ന തുക കണക്കിൽ കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും പരാതികളിൽ പറയുന്നു.
സ്‌പോർട്‌സ് കൗൺസിലിൽ നടന്ന വിവിധ നിയമനങ്ങളിലെ അഴിമതിയെക്കുറിച്ചും വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലെ സാമ്പത്തിക ഇടപാടുകൾ, സ്‌പോൺസർഷിപ്പ് ബോർഡുകൾ, വിവിധ പദ്ധതികൾക്കായി ലഭിച്ച തുകയുടെ വിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചുവരികയാണ്.
സ്‌പോർട്‌സ് കൗൺസിൽ ഓഫീസുകളുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ കായിക ഹോസ്റ്റലുകളിലും വിജിലൻസ് സംഘം പരിശോധന നടത്തുന്നുണ്ട്.




