തിരുവല്ലയിലും സേവനം വിപുലീകരിച്ച് ഇഞ്ചിയോൺ കിയ; പുതിയ 3എസ് ഫെസിലിറ്റി തുറന്നു | Incheon Kia
Current: മലയാളം

തിരുവല്ല: പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ച് ഇഞ്ചിയോൺ കിയ (Incheon Kia). തിരുവല്ല എം.സി റോഡിൽ തിരുമൂലപുരത്ത് ഒരുക്കിയ പുതിയ 3എസ് (സെയിൽസ്, സർവീസ്, സ്പെയർ പാർട്സ്) ഫെസിലിറ്റിയുടെ ഉദ്ഘാടനം അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ, തിരുവല്ല നഗരസഭ ചെയർപേഴ്സൺ ലേഖ എസ്, ഇഞ്ചിയോൺ കിയ മാനേജിങ് ഡയറക്ടർ നയീം ഷാഹുൽ എന്നിവർ ചേർന്ന് നിർവഹിച്ചു.
തിരുവല്ലയിലെയും സമീപ പ്രദേശങ്ങളിലെയും കിയ ഉപഭോക്താക്കൾക്ക് വാഹന വിൽപ്പന, സർവീസ്, സ്പെയർ പാർട്സ് സേവനങ്ങൾ ഒരേ കുടക്കീഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫെസിലിറ്റി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇഞ്ചിയോൺ കിയയുടെ പുതിയ വിപുലീകരണം.
അത്യാധുനിക സംവിധാനങ്ങളോടൊപ്പം പരിശീലനം നേടിയ പരിചയസമ്പന്നരായ ജീവനക്കാരെയും ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന ഫെസിലിറ്റിയിലൂടെ മികച്ച സേവനം ഉറപ്പാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഏകദേശം ഒരേക്കർ സ്ഥലത്ത് 10,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് തിരുവല്ലയിലെ പുതിയ ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്.
“ഓരോ ഉപഭോക്താവിനും അവരുടെ വീടിന് സമീപത്തുതന്നെ ഉയർന്ന നിലവാരത്തിലുള്ള സെയിൽസ്, സർവീസ്, സ്പെയർ പാർട്സ് സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഉപഭോക്താക്കളുടെ പൂർണ സംതൃപ്തിയും തടസ്സങ്ങളില്ലാത്ത വാഹന പരിചരണവും ഉറപ്പാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് പുതിയ ഫെസിലിറ്റിയിലൂടെ തുടരുന്നത്,” ഉദ്ഘാടന വേളയിൽ ഇഞ്ചിയോൺ കിയ മാനേജിങ് ഡയറക്ടർ നയീം ഷാഹുൽ പറഞ്ഞു.
പുതിയ ഷോറൂമിൽ കിയയുടെ പ്രമുഖ മോഡലുകൾ നേരിട്ട് കണ്ടറിയുന്നതിനും ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സോറന്റോ ഉൾപ്പെടെയുള്ള കിയ മോഡലുകൾ ഉപഭോക്താക്കൾക്ക് ഷോറൂമിൽ പരിചയപ്പെടാം.
കൂടുതൽ വിവരങ്ങൾക്കും സർവീസ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനുമായി തിരുവല്ല ഇഞ്ചിയോൺ കിയയുമായി ബന്ധപ്പെടാം.
ഫോൺ: 8111879111
Story Summary:
Incheon Kia has expanded its operations to Thiruvalla with the launch of a new 3S facility offering sales, service and spare parts under one roof. The 10,000 sq. ft. showroom at Thirumoolapuram on MC Road also offers customers test-drive facilities for Kia’s leading models.




