"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കേരളത്തിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും ‘കള്ളക്കടൽ’ പ്രതിഭാസത്തിനും സാധ്യത: ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് | Heavy Rain

September 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

Heavy Rain

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കനത്ത മഴ കണക്കിലെടുത്ത് സംസ്ഥാനത്തെ അഞ്ച് വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.(Heavy Rain Yellow Alert And Kallakkadal High Waves Warning For Kerala Coast)

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന കനത്ത മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. ദേശീയ സമുദ്രവിവര വിശകലന കേന്ദ്രത്തിന്റെ (INCOIS) മുന്നറിയിപ്പ് പ്രകാരം കേരള, കന്യാകുമാരി തീരങ്ങളിൽ സെപ്റ്റംബർ 26 രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ട്. കേരള തീരത്ത് 0.3 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കന്യാകുമാരി തീരംത്ത് 0.9 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്.

അതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകടനില നിലനിൽക്കുന്ന മേഖലകളിൽ ഉള്ളവർ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം. കടൽ പ്രക്ഷുബ്ധമായ സമയങ്ങളിൽ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക. തിരമാലകൾ രൂക്ഷമാകുമ്പോൾ യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരയിലേക്ക് അടുത്തുപ്പിക്കുന്നതും ഒരുപോലെ അപകടകരമാണ്. ബീച്ചുകളിലേക്കുള്ള വിനോദസഞ്ചാര യാത്രകളും കടലിലിറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും മാറ്റിവെക്കുക. ഹാർബറുകളിൽ കെട്ടിയിടുന്ന മത്സ്യബന്ധന യാനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകടങ്ങൾ ഒഴിവാക്കും. തീരശോഷണ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ പ്രത്യേക മുൻകരുതലെടുക്കുക. കേരളത്തിൽ സെപ്റ്റംബർ 25, 26, 29 തീയതികളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Story Summary

The Central Meteorological Department has issued a yellow alert for five northern districts in Kerala due to anticipated heavy rainfall. Alongside the rain warning, INCOIS has advised coastal residents and fishermen to remain cautious as the Swell surge phenomenon is expected to bring high waves and coastal erosion through September 26.

Get more updates from Pudukad News on Google