അൻസിബയുടെ പരാതി: നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ് | Ansiba Hassan
Current: മലയാളം

എറണാകുളം : സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ, നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ എറണാകുളം മജിസ്‌ട്രേറ്റ് കോടതി പൊലീസിന് നിർദേശം നൽകി. അൻസിബ മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും തുടർ നടപടികളുണ്ടായിരുന്നില്ല.(Ansiba Hassan, Court orders police case against actress Lakshmi Priya on defamation complaint)
തുടർന്ന് അൻസിബ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും, ഹർജി സ്വകാര്യ പരാതിയായി പരിഗണിക്കാനാണ് കോടതി ആദ്യം ഉത്തരവിട്ടത്. ഇതിനെതിരെ അൻസിബ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിഷയം വീണ്ടും പരിഗണിച്ച് തക്കതായ നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്നാണ് ഇപ്പോൾ കേസെടുക്കാൻ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
Story Summary
The Ernakulam Magistrate Court has directed the police to register a case against actress Lakshmi Priya based on a defamation complaint filed by actress Ansiba Hassan. Ansiba alleged that Lakshmi Priya made derogatory and sexually suggestive comments against her on social media, insulting her womanhood. The court order comes after the Kerala High Court instructed the lower court to re-examine the complaint following an initial refusal by the police to file a case.




