"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഉത്തർപ്രദേശിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും പരക്കെ നാശനഷ്ടം: ലഖ്നൗവിൽ ഒറ്റദിവസം പെയ്തത് 125 മില്ലീമീറ്റർ മഴ; ഗ്രാമീണ മേഖലകളിൽ വിളകൾ നിലംപൊത്തി കർഷകർ ദുരിതത്തിൽ; അയോധ്യയിൽ രാമക്ഷേത്ര പരിസരത്തടക്കം ഗതാഗതവും തീർത്ഥാടനവും തടസ്സപ്പെട്ടു

September 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

ലഖ്‌നൗ: മണ്‍സൂണ്‍ ശക്തമായതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും വ്യാപക കൃഷിനാശവും ഗതാഗത തടസ്സവും. തലസ്ഥാനമായ ലഖ്‌നൗവില്‍ ശനിയാഴ്ച രാവിലെയോടെ അവസാനിച്ച 21 മണിക്കൂറില്‍ മാത്രം 125.8 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.

മധ്യപ്രദേശിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം പ്രയാഗ്രാജിന് തെക്കോട്ട് നീങ്ങിയതാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണം.


കിഴക്കന്‍ ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അയോധ്യയിലെ രാമക്ഷേത്രം, ഹനുമാന്‍ഗഢി പ്രദേശങ്ങളിലടക്കം കനത്ത മഴയും കാറ്റും തീര്‍ത്ഥാടകരെ ദുരിതത്തിലാക്കി.


ശക്തമായ കാറ്റില്‍ ഗ്രാമീണ മേഖലകളില്‍ വിളകള്‍ നിലംപൊത്തിയത് കര്‍ഷകരെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മിന്നല്‍ പ്രളയത്തിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയില്‍ നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ധനസഹായം എത്തിക്കാനും അപകടസാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ മാറ്റാനും ഭരണകൂടം ഉത്തരവിട്ടു.

 

Get more updates from Pudukad News on Google