മാസപ്പടി കേസ്: FIR രജിസ്റ്റർ ചെയ്യണമെന്നും പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും ED, എതിർത്ത് സർക്കാർ, കേസ് 29-ലേക്ക് മാറ്റി ഹൈക്കോടതി | CMRL Case

Current: മലയാളം

കൊച്ചി: എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത് വൈകുന്നതിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയിൽ കടുത്ത പ്രതിഷേധമറിയിച്ചു. വിഷയം പരിഗണിച്ച കോടതി, കേസുമായി ബന്ധപ്പെട്ട തെളിവുകൾ സീൽ ചെയ്ത കവറിൽ സമർപ്പിക്കാൻ ഇ.ഡിയോട് നിർദേശിച്ചു.(CMRL Case ED demands fir against pinarayi vijayan and veena high court asks explanation)
എഫ്.ഐ.ആർ എടുക്കാൻ വൈകിയതിന്റെ കാരണം വ്യക്തമാക്കി വിശദീകരണം നൽകാൻ സർക്കാരിനോടും നിർദേശിച്ച് കോടതി കേസ് ഈ മാസം 29-ലേക്ക് മാറ്റി. അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളെല്ലാം സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ടെന്നും, വ്യക്തമായ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ കൂടുതൽ പ്രാഥമിക അന്വേഷണങ്ങൾക്കായി കാത്തുനിൽക്കാതെ ഉടനടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നുമാണ് ഇ.ഡി കോടതിയിൽ വാദിച്ചത്.
എന്നാൽ, പരാതി ലഭിച്ചയുടൻ എഫ്.ഐ.ആർ ഇടണമെന്ന് നിർബന്ധമില്ലെന്നും പ്രാഥമിക പരിശോധന നടത്തുന്നതാണ് നിയമനടപടിയെന്നും സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കി. മുൻപ് സമാനമായ വിഷയങ്ങളിൽ വന്ന ഹർജികൾ ഹൈക്കോടതി തന്നെ തള്ളിയിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. അതേസമയം, കേസെടുക്കാൻ വൈകുന്നതിൽ സർക്കാരിനോട് വിശദീകരണം തേടിയ കോടതി, ഗൗരവകരമായ വിവരങ്ങൾ പുറത്തുവരുമ്പോൾ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സുപ്രീം കോടതി വിധിയും ഓർമ്മിപ്പിച്ചു.
Story Summary
The Enforcement Directorate strongly objected in the Kerala High Court against the delay in registering an FIR against Pinarayi Vijayan, Veena Vijayan, and PA Mohammad Riyas in the Exalogic case. Asking the government for explanations on the delay and ordering ED to submit evidence in a sealed cover, the High Court postponed the case to September 29.




