"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ബീഹാറിലെ അരരിയയിൽ അനധികൃത പടക്ക നിർമ്മാണ കേന്ദ്രത്തിൽ വൻ സ്ഫോടനം: ജനവാസ മേഖലയിലെ വീട് തകർന്നു, നിരവധി പേർക്ക് ഗുരുതര പരിക്കെന്ന് സംശയം; സ്ഫോടകവസ്തുക്കൾ ചാക്കുകളിൽ മാറ്റുന്നതിനിടെ ദുരന്തം; സമീപവാസികൾ ഭീതിയിൽ, സ്ഫോടനത്തിന് പിന്നാലെ വീടുടമയും കുടുംബവും ഒളിവിൽ

September 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

അരരിയ: ബീഹാറിലെ അരരിയ ജില്ലയില്‍ അനധികൃത പടക്ക നിര്‍മ്മാണ യൂണിറ്റായി പ്രവര്‍ത്തിച്ചിരുന്ന ജനവാസ മേഖലയിലെ വീടിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി സംശയം. ഭാര്‍ഗമ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുസ്ലിം തോലയില്‍ വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം. 


അക്തര്‍ എന്നയാളുടെ വീട്ടിനുള്ളില്‍ ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ മാറ്റുന്നതിനിടെയാണ് വന്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കെട്ടിടത്തിന് ഗുരുതരമായി കേടുപാടുകള്‍ സംഭവിക്കുകയും സമീപവാസികള്‍ ഭയന്നോടുകയും ചെയ്തു.


സ്‌ഫോടന സമയത്ത് വീടിനുള്ളിലുണ്ടായിരുന്ന ആറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നും നാട്ടുകാര്‍ പറയുന്നു. 

എന്നാല്‍ പരിക്കറ്റവരെ തിരഞ്ഞ് സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ലെന്ന് അരരിയ സൂപ്രണ്ട് ഓഫ് പോലീസ് (എസ്.പി) ജിതേന്ദ്ര കുമാര്‍ അറിയിച്ചു. 

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ കുടുംബത്തിനെതിരെ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡും ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്.എസ്.എല്‍) സംഘവും സ്ഥലത്തെത്തി പ്രാഥമിക തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Get more updates from Pudukad News on Google