"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ നാളെ അമൃതപുരിയില്‍. വിശ്വസേവാദിനഘോഷ ചടങ്ങില്‍ വിശിഷ്ടാതിഥിയാവും. ഗവർണറും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും പങ്കെടുക്കും. അമൃതപുരിയിൽ സത്സംഗവും വിശ്വശാന്തി പ്രാർത്ഥനയും. ദർശനത്തിനായി ആയിരങ്ങൾ എത്തുന്നു

September 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

അമൃതപുരി : മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനത്തിൽ അമൃതപുരിയില്‍ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ പങ്കെടുക്കും. 

ഞായറാഴ്ച രാവിലെ ഏഴരയ്ക്ക് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാനും അമ്മയുടെ പ്രഥമ ശിഷ്യനുമായ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങുക. ഒമ്പത് മണിയ്ക്ക് വേദിയിലെത്തുന്ന അമ്മയെ വിശിഷ്ടവ്യക്തികള്‍ ചേര്‍ന്ന് സ്വീകരിക്കും 

am3

തുടര്‍ന്ന് ഗുരുപാദുക പൂജ, വിശ്വശാന്തി പ്രാര്‍ത്ഥന എന്നിവയ്ക്ക് ശേഷം അമ്മയുടെ അനുഗ്രഹ പ്രഭാഷണവും ഭജനയും നടക്കും. 11മണിയ്ക്ക് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ വേദിയില്‍ എത്തുന്നതോടെ ഔദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കമാവും. 

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അർലേകർ, മുഖ്യമന്ത്രി വി ഡി സതീശന്‍,  കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപ്പു രാംമോഹൻ നായിഡു, സംസ്ഥാന മന്ത്രിമാര്‍, എം പി മാര്‍, എം എല്‍ എ മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

am4

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദമയി മഠം നല്‍കുന്ന രണ്ട് കോടി രൂപ  ഇന്ത്യയിലെ  നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക്  കൈമാറും. 

പരിപാടിയില്‍ പങ്കെടുക്കാനായി ദേശത്ത് നിന്നും വിദേശത്ത് നിന്നുമായി എത്തിയ ആയിരങ്ങള്‍ക്ക് തുടര്‍ന്ന് അമ്മ ദര്‍ശനം നല്‍കും. 

ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി അതിവിപുലമായ സൗകര്യങ്ങളാണ് അമൃതപുരിയില്‍ ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കി.

Get more updates from Pudukad News on Google