"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഗുവാഹത്തി സർവകലാശാല വിദ്യാർഥിനിയെ ഹോംസ്റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തി. സുഹൃത്ത് അറസ്റ്റിൽ. ആത്മഹത്യയെന്ന മൊഴിയിൽ ദുരൂഹതയെന്ന് പൊലീസ്. കൊലപാതകമെന്ന സംശയത്തിൽ അന്വേഷണം ഊർജിതം

September 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഗുവാഹത്തി : ​ഗുവാഹത്തി സർവകലാശാലയിലെ വിദ്യാർഥിനിയെ ഹോംസ്റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ സുഹൃത്തായ 26കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനി പകലാണ് സംഭവം. ധരാപൂർ സ്വദേശിയായ നിമിഷ താക്കൂരിയ (22)യാണ് മരിച്ചത്. 

ഗുവാഹത്തി സർവകലാശാലയിലെ സോഷ്യോളജി വിദ്യാർഥിനിയായിരുന്നു. സുഹൃത്തായ ആഷിക് അലിയെയാണ് പൊലീസ് പിടികൂടിയത്. നിമിഷ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് ആഷിക്കിന്റെ മൊഴി.

വെള്ളിയാഴ്ചയാണ് യുവതിയും സുഹൃത്തും ​ഗുവാഹത്തിയിലെ ഗരാലിലുള്ള ഹോംസ്റ്റേയിൽ എത്തിയതെന്നാണ് വിവരം. ഒരു സുഹൃത്തിന്റെ വീട്ടിൽ രാത്രി തങ്ങുമെന്ന് യുവതി വീട്ടുകാരോട് പറഞ്ഞിരുന്നതായും എന്നാൽ അർധരാത്രിയിൽ യുവതി അമ്മയെ വിളിച്ച് “അവർ എന്നെ കൊല്ലും” എന്ന് പറഞ്ഞതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 


തുടർന്ന് യുവതിയുടെ ഫോൺ ഓഫായതായും ഇവരുടെ കുടുംബസുഹൃത്ത് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാത്രിയിൽ യുവാവ് മറ്റൊരാളോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നത് കേട്ടുവെന്ന് ഹോംസ്റ്റേ ജീവനക്കാരൻ മൊഴി നൽകിയതായും റിപ്പോർട്ടുണ്ട്.


യുവതി ആത്മഹത്യ ചെയ്തുവെന്നാണ് സുഹൃത്ത് മൊഴി നൽകിയതെന്ന് ഗുവാഹത്തി വെസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമീഷണർ (DCP) ബോലിൻ ഡിയോറി പറഞ്ഞു. എന്നാൽ യുവാവിന്റെ മൊഴി വിശ്വസനീയമല്ലെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

ശനി പുലർച്ചെയോടെ ആഷികും മറ്റ് രണ്ട് പേരുമാണ് യുവതിയെ അബോധാവസ്ഥയിൽ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. 

യുവതിയെ പിന്നീട് ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് (ജിഎംസിഎച്ച്) മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു. ഹോംസ്റ്റേ ഉടമയെയും പരിചാരകരെയും മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.

Get more updates from Pudukad News on Google