"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

തൃക്കരിപ്പൂരിൽ മുസ്ലീം ലീഗ് വർഗീയ പ്രചാരണം നടത്തിയെന്ന് പി. ജയരാജൻ. സി.എച്ച്. പാലിയേറ്റീവ് കെയർ ഓഫീസിൽ യോഗം ചേർന്ന് വിപിപി മുസ്തഫയ്‌ക്കെതിരെ പ്രചാരണം നടത്തിയെന്ന് ആരോപണം. ധൈര്യമുണ്ടെങ്കിൽ ലീഗ് കേസ് നൽകട്ടെയെന്നും വെല്ലുവിളി

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

കണ്ണൂർ: കേരളത്തിൽ മുസ്ലീം വർഗീയതയും സജീവമാണ്, തൃക്കരിപ്പൂർ അതിന് തെളിവെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. സി എച്ച് പാലിയേറ്റീവ് കെയറിൻ്റെ ഓഫീസിൽ യോഗം ചേർന്ന് ലീഗ് നേതാവ് വിപിപി മുസ്തഫക്ക് സ്വീകാര്യത കിട്ടുന്നതിനെതിരെ പ്രചാരണം നടത്താൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. 

പച്ചയായ വർഗീയതയാണ് ലീഗ് പ്രചരിപ്പിച്ചതെന്നും പി ജയരാജൻ വിമർശിച്ചു. ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം വിമർശനവുമായി രം​ഗത്തെത്തിയത്.


വിപിപി മുസ്തഫ ഇസ്ലാമിക ചര്യ പിന്തുടരാത്ത ആളാണെന്ന് പ്രചരിപ്പിച്ചു. ഉമ്മ മരിച്ചിട്ട് പോലും പള്ളിയിൽ പോയില്ല എന്ന് വീടുകളിൽ കയറി പറഞ്ഞു. ഈ പ്രചാരണം മുസ്തഫയുടെ തോൽവിക്ക് കാരണമായി. 


പച്ചയായ വർഗീയതയാണ് ലീഗ് പ്രചരിപ്പിച്ചത് .ഉത്തരവാദിത്തോടെയാണ് ഇത് പറയുന്നത്. ധൈര്യമുണ്ടെങ്കിൽ ഈ പ്രതികരണത്തിൽ എനിക്കെതിരെ മുസ്ലീം ലീഗ് കേസ് കൊടുക്ക്. 

നഗ്നമായ വർഗീയത പ്രചരിപ്പിച്ചു. മതവികാരം ഇളക്കി വിട്ടു. വർഗീയതയുടെ ആനുകൂല്യം പറ്റിയാണ് തൃക്കരിപ്പൂരിൽ സി പി ഐ എം സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. യാഥാർത്ഥ്യം പറയുമ്പോൾ ചൊടിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get more updates from Pudukad News on Google