"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സാമ്പത്തിക തകർച്ചയെ തുടർന്ന് ഹോർമുസ് കടലിടുക്ക് തുറന്നു നൽകാൻ ഇറാൻ സന്നദ്ധമായെന്ന് ഡൊണാൾഡ് ട്രംപ്: എന്നാൽ ഇറാന്റെ സമാധാന കരാർ നിർദ്ദേശം തള്ളിക്കളഞ്ഞതായി സ്ഥിരീകരണം; അമേരിക്കൻ നാവിക ഉപരോധത്തിൽ ഇറാൻ പണക്ഷാമം മൂലം ശ്വാസംമുട്ടുകയാണെന്ന് അവകാശവാദം; ഉപരോധം നീക്കിയാൽ ഏഴ് ദിവസത്തിനകം കടലിടുക്ക് തുറക്കാമെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

വാഷിംഗ്ടണ്‍: യു.എസ്-ഇറാന്‍ സംഘര്‍ഷം ആറ് മാസത്തിലധികമായി തുടരുന്നതിനിടെ, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നുകൊടുക്കാന്‍ ഇറാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 


സാമ്പത്തിക പ്രതിസന്ധി മൂലം ഇറാന്‍ വന്‍ തകര്‍ച്ചയിലാണെന്നും കടുത്ത പണക്ഷാമം നേരിടുന്നതിനാലാണ് കടലിടുക്ക് തുറക്കാന്‍ അവര്‍ തയ്യാറാകുന്നതെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 


എന്നാല്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന്‍ മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശം താന്‍ തള്ളിക്കളഞ്ഞതായി വൈറ്റ് ഹൗസില്‍ നിന്ന് മടങ്ങവെ ട്രംപ് വ്യക്തമാക്കി.

അമേരിക്ക ഏര്‍പ്പെടുത്തിയ ശക്തമായ ഉപരോധത്തെ തുടര്‍ന്ന് സാമ്പത്തികമായി പരാജയപ്പെട്ടതുകൊണ്ടാണ് ഇറാന്‍ ഉടനടി കരാറിലെത്താന്‍ ആഗ്രഹിക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. മേഖലയില്‍ അമേരിക്ക ശക്തമായ നാവിക ഉപരോധം ഏര്‍പ്പെടുത്തിയതാണ് ഇറാന് തിരിച്ചടിയായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


അതേസമയം, യു.എസ് തുറമുഖ ഉപരോധം പിന്‍വലിക്കുകയാണെങ്കില്‍ ഏഴ് ദിവസത്തിനകം ഹോര്‍മുസ് കടലിടുക്ക് തുറന്നു നല്‍കാനും ചര്‍ച്ചകള്‍ പുനരാരംഭിക്കാനും തയ്യാറാണെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഐക്യരാഷ്ട്രസഭയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 


എന്നാല്‍ ഇറാന്റെ നിര്‍ദ്ദേശം നിരസിച്ച ട്രംപ്, വരാനിരിക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെയുള്ള വ്യോമാക്രമണം പുനരാരംഭിക്കാന്‍ പദ്ധതിയിടുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Get more updates from Pudukad News on Google