സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമാകുന്നു: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ നിർദ്ദേശം, ഉന്നതതല യോഗം ഉടൻ | Infectious Fever

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദ്ദേശം. ആരോഗ്യവകുപ്പും തദ്ദേശ വകുപ്പും സംയുക്തമായാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഇരു വകുപ്പുകളിലെയും മന്ത്രിമാരുടെ ഉന്നതതല യോഗം ഉടൻ ചേരും.(Infectious Fever Spreads In Kerala Government Directs Preventive Action)
ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ഏകോപന സമിതി രൂപീകരിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാദേശിക തലത്തിലും സമാന രീതിയിൽ സമിതികൾ പ്രവർത്തിക്കും. സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളും ഇൻഫ്ലുവൻസ വൈറസ് ബാധയും അഞ്ചാം പനിയും വർധിച്ചുവരികയാണ്.
ഡെങ്കിപ്പനി പ്രതിരോധത്തിനായി ഹോട്ട്സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് അടിയന്തര നടപടികൾ സ്വീകരിക്കും. അതേസമയം, എലിപ്പനി കേസുകളിൽ കുറവുണ്ടായിട്ടുണ്ട്. മഴ ഇടവിട്ട് പെയ്യുന്നത് പകർച്ചപ്പനി സാഹചര്യം കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
Story Summary
With infectious fevers rising across Kerala, the Health and Local Self-Government departments have issued directions to intensify preventive measures. Over 7,000 people are seeking medical treatment daily, with Dengue and Influenza cases on the rise, particularly in the northern districts.




