പഞ്ചാബിലെ എൽ.പി.യുവിലെ വിദ്യാർത്ഥി പ്രക്ഷോഭവും അക്രമവും: സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് പോലീസ് | Student Protest

Current: മലയാളം

ചണ്ഡീഗഢ്: വിദ്യാർത്ഥിനി ലൈംഗികമായി ആക്രമിക്കപ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്തുവെന്ന പ്രചാരണങ്ങളെ തുടർന്ന് പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ അക്രമം. ശനിയാഴ്ച രാത്രി ആരംഭിച്ച വിദ്യാർത്ഥി പ്രതിഷേധം ഞായറാഴ്ച രാവിലെയോടെയാണ് അക്രമാസക്തമായത്.(Student Protest And Vandalism At LPU Campus Over Unverified Assault Rumors)
സർവ്വകലാശാല കെട്ടിടങ്ങൾ തകർത്ത പ്രതിഷേധക്കാർ, വൻ തോതിൽ നാശനഷ്ടങ്ങൾ വരുത്തുകയും കെട്ടിടത്തിന്റെ ചില ഭാഗങ്ങൾക്ക് തീയിടുകയും ചെയ്തു. ക്യാമ്പസിലെ നിർമ്മാണത്തൊഴിലാളി പെൺകുട്ടിയെ ആക്രമിച്ചെന്നും തുടർന്ന് അധികൃതർ കുട്ടിയെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷം കുട്ടി ആത്മഹത്യ ചെയ്തെന്നുമാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. തുടർന്ന് നീതി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം തുടങ്ങി.
സമരം പിന്നീട് അക്രമാസക്തമാവുകയും ജലന്ധർ-ഫഗ്വാര ദേശീയപാത ഉപരോധിക്കുകയും ചെയ്തു. എന്നാൽ പുറത്തുനിന്നെത്തിയ ചിലരാണ് സർവ്വകലാശാലയ്ക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഒരു വിദ്യാർത്ഥി ആരോപിച്ചു. അതേസമയം, ലൈംഗിക അതിക്രമമോ ആത്മഹത്യയോ നടന്നതായി യാതൊരു വിവരവുമില്ലെന്ന് കപൂർത്തല എസ്.എസ്.പി ഗൗരവ് തൂറ പറഞ്ഞു. വിദ്യാർത്ഥികളും അധികൃതരും തമ്മിലുണ്ടായ തെറ്റിദ്ധാരണയാണ് സംഭവത്തിന് പിന്നിലെന്നും പോലീസ് അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ പ്രചാരണങ്ങൾ പൂർണ്ണമായും തെറ്റാണെന്നും വിദ്യാർത്ഥികൾ സുരക്ഷിതരാണെന്നും, വ്യാജവാർത്തകളിൽ വഞ്ചിക്കപ്പെടരുതെന്നും എൽ.പി.യു അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു.
Story Summary
Violent protests broke out at Lovely Professional University in Punjab following unverified social media rumors claiming a female student was assaulted and died by suicide. Students vandalized campus property and set parts of a building on fire before police intervened, refuting the rumors and confirming no such incident was reported.




