"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

രാജസ്ഥാനിലെ ജനങ്ങളുടെ ജനിതകഘടന അടുത്തുനില്‍ക്കുന്നത് പാകിസ്താനോടല്ല, മധ്യപ്രദേശിലെയും ഗുജറാത്തിലെയും ജനങ്ങളോടെന്ന് പുതിയ ഡി.എന്‍.എ പഠനറിപ്പോര്‍ട്ട്: രാജസ്ഥാനികള്‍ക്ക് പാകിസ്താനിലെ വംശങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന 2005-ലെ വിദേശ ശാസ്ത്രീയ പഠന നിഗമനങ്ങള്‍ തെറ്റെന്ന് തെളിഞ്ഞു

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

വാരാണസി: രാജസ്ഥാനിലെ ജനങ്ങളുടെ ജനിതകഘടന പാകിസ്താനേക്കാള്‍ കൂടുതല്‍ അടുത്തുനില്‍ക്കുന്നത് മധ്യപ്രദേശിലെയും ഗുജറാത്തിലെയും ജനവിഭാഗങ്ങളോടാണെന്ന് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പ്രമുഖ ജനിതകശാസ്ത്രജ്ഞന്‍ പ്രൊഫ. ജ്ഞാനേശ്വര്‍ ചൗബെ. 


വൈദിക സയന്‍സ് സെന്ററില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘രാജസ്ഥാന്‍: പ്രാചീനതയും മാറ്റങ്ങളും’ എന്ന അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


രാജസ്ഥാനിലെ മീന, ഗുജ്ജര്‍ സമുദായങ്ങള്‍ ഉള്‍പ്പെടെയുള്ള 669 ആളുകളുടെ സമ്പൂര്‍ണ്ണ ജീനോം പഠനവിധേയമാക്കിയാണ് അദ്ദേഹം ഈ കണ്ടെത്തല്‍ അവതരിപ്പിച്ചത്.

രാജസ്ഥാനി ജനതയ്ക്ക് പാകിസ്താനിലെ ജനവിഭാഗങ്ങളുമായി അടുത്ത ജനിതക ബന്ധമുണ്ടെന്ന 2005-ലെ ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ ലൂയി ക്വിന്റാന-മുര്‍സിയുടെ പഠന നിഗമനങ്ങളെ തള്ളിക്കളയുന്നതാണ് പുതിയ ഗവേഷണ ഫലം. 


മുന്‍കാലങ്ങളില്‍ ഡി.എന്‍.എയുടെ ചെറിയൊരു ഭാഗം മാത്രം പരിശോധിച്ചപ്പോള്‍ വന്ന പിഴവാണിതെന്നും, പുതിയ ജീനോം സീക്വന്‍സിംഗ് വഴി രാജസ്ഥാനിലെ ജനങ്ങള്‍ ഉത്തരേന്ത്യന്‍-മധ്യേന്ത്യന്‍ ജനവിഭാഗങ്ങളോടാണ് കൂടുതല്‍ സാമ്യം പുലര്‍ത്തുന്നതെന്ന് തെളിഞ്ഞതായും പ്രൊഫ. ചൗബെ വ്യക്തമാക്കി. 


കൂടാതെ രാജസ്ഥാനിലെ സമുദായങ്ങളില്‍ കാണപ്പെടുന്ന മാതൃവഴിയിലുള്ള ജനിതക കണ്ണികള്‍ക്ക് ഏകദേശം 52,000 വര്‍ഷത്തെ പഴക്കമുണ്ടെന്നും, ഇത് അധിനിവേശങ്ങളിലൂടെയല്ലാതെ പ്രാചീനകാലം തൊട്ടേ തദ്ദേശീയമായി തുടരുന്ന വംശപരമ്പരയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Get more updates from Pudukad News on Google