"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

അസമിൽ കോക്രോച്ച് ജനതാ പാർട്ടി സഹ കൺവീനർ അശുതോഷ് റങ്കയും മുപ്പതിലധികം നേതാക്കളും പോലീസിന്റെ കസ്റ്റഡിയിൽ: സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർക്ക് നേരെ അസം പോലീസ് ഗുണ്ടകളെപ്പോലെയാണ് പെരുമാറിയതെന്ന് രൂക്ഷവിമർശനം

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഗുവാഹത്തി: അസമില്‍ നിശ്ചയിച്ചിരുന്ന പ്രാദേശിക ഭാരവാഹി യോഗത്തിന് തൊട്ടുമുന്‍പ് കോക്രോച്ച് ജനതാ പാര്‍ട്ടി സഹ കണ്‍വീനര്‍ അശുതോഷ് റങ്കയും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടക്കം മുപ്പതിലധികം പ്രവര്‍ത്തകരെ അസം പോലീസ് കസ്റ്റഡിയിലെടുത്തു. 


ഗുവാഹത്തിയില്‍ സ്വകാര്യ സ്ഥലത്ത് നടത്താനിരുന്ന സമാധാനപരമായ യോഗം തടസ്സപ്പെടുത്തി പോലീസ് ഗുണ്ടകളെപ്പോലെയാണ് പെരുമാറിയതെന്ന് കസ്റ്റഡിയിലായ ശേഷം അശുതോഷ് റങ്ക ആരോപിച്ചു. 


അസമിലെ വിദ്യാലയങ്ങളുടെ ശോചനീയാവസ്ഥയും കൃത്രിമ വെള്ളപ്പൊക്ക ദുരിതങ്ങളും ഉള്‍പ്പെടെയുള്ള ഭരണകൂട വീഴ്ചകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടപ്പെടുമെന്ന് ഭയന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ സര്‍ക്കാര്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നതെന്നും, പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ നോക്കിയാലും പ്രതിഷേധങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ആദ്യ നിശ്ചയിച്ച ഹാളിലെ ബുക്കിംഗ് അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തി റദ്ദാക്കിച്ചതിനെ തുടര്‍ന്നാണ് യോഗവേദി അസം സെക്രട്ടറിയേറ്റിന് എതിര്‍വശത്തേക്ക് മാറ്റിയത്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്താന്‍ പോലീസ് തയ്യാറായിട്ടില്ല.

 

Get more updates from Pudukad News on Google