"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ: പി.വി സിന്ധുവും ഉന്നതി ഹൂഡയും പുറത്ത്; വ്യക്തിഗത ഇനങ്ങളിൽ ഇന്ത്യയ്ക്ക് മെഡലില്ല | PV Sindhu

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

PV Sindhu

ഇച്ചിനോമിയ: 2026 ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിലെ വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ പി.വി സിന്ധുവിനും ഉന്നതി ഹൂഡയ്ക്കും പരാജയം. ഇതോടെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ ബാഡ്മിന്റൺ പോരാട്ടങ്ങൾക്ക് തിരശ്ശീല വീണു. ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിലാണ് ഇരു താരങ്ങളും ക്വാർട്ടറിൽ അടിയറവ് പറഞ്ഞത്.(PV Sindhu And Unnati Hooda Out Of Asian Games 2026 Badminton Quarter Finals)

ലോക നാലാം നമ്പർ താരവും ടോക്കിയോ ഒളിമ്പിക്സ് ചാമ്പ്യനുമായ ചൈനയുടെ ചെൻ യുഫെയോടാണ് പി.വി സിന്ധു തോൽവി വഴങ്ങിയത്. ആദ്യ ഗെയിം 21-11 ന് സ്വന്തമാക്കി മികച്ച തുടക്കം കുറിച്ച സിന്ധുവിന് എന്നാൽ തുടർന്നുള്ള രണ്ട് ഗെയിമുകളിലും മുന്നേറ്റം നിലനിർത്താനായില്ല. 11-21, 21-18, 21-10 എന്ന സ്കോറിനാണ് ചെൻ യുഫെ മത്സരം കൈക്കലാക്കിയത്. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ സിന്ധുവിന് ഇത്തവണ മെഡൽ നേടാനായില്ല.

മറ്റൊരു ക്വാർട്ടർ മത്സരത്തിൽ 19 കാരിയായ ഇന്ത്യൻ താരം ഉന്നതി ഹൂഡ മുൻ ലോക ഒന്നാം നമ്പർ താരവും ജപ്പാന്റെ മെഡൽ പ്രതീക്ഷയുമായ അകാനെ യമാഗുച്ചിയോട് പോരാടി തോറ്റു. 21-16, 14-21, 21-17 എന്ന സ്കോറിനായിരുന്നു യമാഗുച്ചിയുടെ വിജയം. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം രണ്ടാം ഗെയിം പിടിച്ചെടുത്ത് മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും നിർണ്ണായകമായ മൂന്നാം ഗെയിമിൽ യമാഗുച്ചി വിജയം ഉറപ്പിച്ചു.

വനിതാ ഡബിൾസിൽ ത്രീസ ജോളി – ഗായത്രി ഗോപീചന്ദ് സഖ്യവും മിക്സഡ് ഡബിൾസിൽ ധ്രുവ് കപില – തനിഷ ക്രാസ്റ്റോ സഖ്യവും ക്വാർട്ടറിൽ പുറത്തായി. ഇതോടെ ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിലെ അഞ്ച് വ്യക്തിഗത ഇനങ്ങളിലും ഇന്ത്യയ്ക്ക് മെഡൽ ലഭിച്ചില്ല. പുരുഷ ടീം ഇനത്തിൽ ലഭിച്ച വെങ്കല മെഡൽ മാത്രമാണ് ഇത്തവണ ബാഡ്മിന്റണിൽ ഇന്ത്യയുടെ ഏക നേട്ടം.

Story Summary

India’s badminton campaign at the 2026 Asian Games concluded without individual medals as PV Sindhu and Unnati Hooda lost their women’s singles quarter-finals. The men’s team bronze remained India’s sole medal in badminton at the Aichi-Nagoya Games.

Get more updates from Pudukad News on Google