‘വിപിപി മുസ്തഫയുടെ മുറിവിൽ മുളക് പുരട്ടുന്ന പണിയാണ് പി ജയരാജൻ ഇപ്പോൾ ചെയ്യുന്നത്, മുസ്ലിം ലീഗ് പ്രവർത്തകർ എനിക്ക് വേണ്ടി കൈമെയ് മറന്ന് പ്രവർത്തിച്ചിട്ടുണ്ട്’: സന്ദീപ് വാര്യർ MLA | Sandeep Varier

Current: മലയാളം

കാസർഗോഡ്: തൃക്കരിപ്പൂർ മണ്ഡലത്തിൽ വർഗീയ പ്രചാരണം നടത്തിയാണ് യു.ഡി.എഫ് വിജയിച്ചതെന്ന സി.പി.എം നേതാവ് പി. ജയരാജന്റെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി സന്ദീപ് വാര്യർ എം.എൽ.എ. തൃക്കരിപ്പൂരിൽ തനിക്കെതിരെ കടുത്ത വർഗീയ പ്രചാരണം അഴിച്ചുവിട്ടത് സി.പി.എമ്മാണെന്നും, അത് പ്രതിരോധിച്ച് ഒപ്പം നിന്നത് മുസ്ലീം ലീഗ് പ്രവർത്തകരാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.(Sandeep Varier Rejects P Jayarajan Allegations On Trikaripur Election Victory)
പരാജയപ്പെട്ട വി.പി.പി മുസ്തഫയുടെ മുറിവിൽ മുളകുപുരട്ടുന്ന പണിയാണ് ജയരാജൻ ഇപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ഇത്തരം കള്ളപ്രചാരണങ്ങളെ ലീഗിൻ്റെ പ്രവർത്തകർ ഒന്നിച്ചുനിന്ന് ചെറുത്തു. ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമാണ് മണ്ഡലത്തിലെ വിജയമെന്നും, അത് അഭിമാനത്തോടെ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
തോൽവിയുടെ ജാള്യത മറക്കാൻ തൃക്കരിപ്പൂരിലെ വോട്ടർമാരെ മുഴുവൻ ജയരാജൻ അപമാനിക്കുകയാണ്. തനിക്ക് രാഷ്ട്രീയ ഭേദമില്ലെന്നും, ജാതിയോ മതമോ നോക്കാതെ തൃക്കരിപ്പൂരിലെ മുഴുവൻ ജനങ്ങളുടെയും ജനപ്രതിനിധിയായി പ്രവർത്തിക്കുമെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
Story Summary
Trikaripur MLA Sandeep Varier strongly countered CPI(M) leader P. Jayarajan’s claims that UDF won the election through communal campaigning. Varier accused CPI(M) of unleashing communal hatred against him during the election and credited UDF workers and local voters for standing together to secure his victory.




