നേപ്പാളിൽ വീണ്ടും ഹിമപാതം: ഹിംലുങ് പീക്ക് ബേസ് ക്യാമ്പിൽ പർവ്വതാരോഹകരടക്കം 10 പേരെ കാണാതായി; രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി മോശം കാലാവസ്ഥ | Nepal Avalanche

Current: മലയാളം

കാഠ്മണ്ഡു: മധ്യ നേപ്പാളിലെ ഹിംലുങ് പീക്ക് ബേസ് ക്യാമ്പിലുണ്ടായ ശക്തമായ ഹിമപാതത്തിൽ 10 പ്രാദേശിക പർവ്വതാരോഹകരെയും വഴികാട്ടികളെയും കാണാതായി. ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. കാണാതായ പത്തുപേരും നേപ്പാൾ സ്വദേശികളാണെന്ന് എക്‌സ്‌പെഡിഷൻ ഓർഗനൈസർമാർ അറിയിച്ചു. ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള 7,126 മീറ്റർ ഉയരമുള്ള ഹിംലുങ് പീക്ക് പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ച തുടരുകയായിരുന്നു.(Nepal Avalanche, Ten Climbers Missing After Avalanche Strikes Himlung Peak Base Camp)
കനത്ത മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും കാരണം തിരച്ചിൽ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചിട്ടില്ല. രണ്ട് ഹെലികോപ്റ്ററുകളും തിരച്ചിൽ സംഘവും സജ്ജമായി നിൽക്കുന്നുണ്ടെങ്കിലും മോശം കാലാവസ്ഥ തടസ്സമാകുകയാണെന്ന് ഹിമാലയ ഹോളഡേയ്സ് ട്രെക്കിംഗിലെ വിഭൂതി ചന്ദ് താക്കൂർ അറിയിച്ചു. കാണാതായവരിൽ എട്ടുപേർ ഒരു ടീമിലും രണ്ടുപേർ മറ്റൊരു ഏജൻസിയിലുള്ളവരുമാണ്.
മഴയും കനത്ത മഞ്ഞുവീഴ്ചയും കാരണം നേപ്പാളിൽ നിലവിൽ കാലാവസ്ഥാ വ്യതിയാനം രൂക്ഷമാണ്. വ്യാഴാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ റോഡുകൾ ഒലിച്ചുപോകുകയും നിരവധിയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടാവുകയും ചെയ്തിട്ടുണ്ട്. മണസ്ലു, ധവളഗിരി തുടങ്ങിയ മറ്റ് പ്രധാന പർവ്വതാരോഹണ പാതകളിലും മഞ്ഞുവീഴ്ച കാരണം യാത്രകൾ നിർത്തിവെച്ചിരിക്കുകയാണ്. മുൻപ് ഓഗസ്റ്റ് 26-നുണ്ടായ പ്രളയത്തിൽ 1400-ലധികം ആളുകൾ കൊല്ലപ്പെടുകയും 6000-ത്തിലധികം ആളുകളെ കാണാതാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് രാജ്യത്ത് വീണ്ടും സമാനമായ ദുരന്തം ഉണ്ടായിരിക്കുന്നത്.
Story Summary
At least 10 Nepali climbers and guides have gone missing following an avalanche at the base camp of Himlung Peak near the Tibet border. Heavy snowfall and adverse weather conditions across Nepal have significantly delayed search and rescue operations.




