"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കോഴിക്കോട് എത്തുന്നു ലോട്ടസിന്റെ ആഡംബര ഇലക്ട്രിക് വാഹനങ്ങൾ; എലെട്രെയും എമേയയും നേരിൽ കാണാം | Lotus Cars India

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

Lotus Cars India

കോഴിക്കോട്: ലോട്ടസ് കാർസ് ഇന്ത്യയുടെ ആഡംബര ഇലക്ട്രിക് പെർഫോമൻസ് വാഹനങ്ങളായ ലോട്ടസ് എലെട്രെയും ലോട്ടസ് എമേയയും കോഴിക്കോട്ട് എത്തുന്നു (Lotus Cars India). രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ബ്രാൻഡ് എക്സ്പീരിയൻസ് പര്യടനത്തിന്റെ ഭാഗമായി സെപ്റ്റംബർ 28, 29 തീയതികളിലാണ് വാഹനങ്ങൾ കോഴിക്കോട്ടെത്തുന്നത്.

ചെന്നൈ, കോയമ്പത്തൂർ, തൃശൂർ, കൊച്ചി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷമാണ് റോഡ്‌ഷോ കോഴിക്കോട്ടെത്തുന്നത്. തുടർന്ന് മംഗളൂരു, ബെംഗളൂരു, ഭുവനേശ്വർ, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്കും പര്യടനം തുടരും.

ലോട്ടസിന്റെ ഹൈപ്പർ-എസ്‌യുവിയായ എലെട്രെയും ഹൈപ്പർ-ജിടിയായ എമേയയുമാണ് കോഴിക്കോട്ടെ പ്രധാന ആകർഷണങ്ങൾ. പെർഫോമൻസ്, നൂതന സാങ്കേതികവിദ്യ, ദൈനംദിന ഉപയോഗക്ഷമത എന്നിവയുടെ സംയോജനമാണ് എലെട്രെയുടെ പ്രത്യേകത. പെർഫോമൻസിനൊപ്പം ആകർഷകമായ ഡിസൈനും ദീർഘദൂര യാത്രയ്ക്കുള്ള സൗകര്യങ്ങളും എമേയ വാഗ്ദാനം ചെയ്യുന്നു.

അതിഥികൾക്കായി പ്രത്യേകം തയ്യാറാക്കിയ ഡ്രൈവ് അനുഭവങ്ങൾ, വ്യക്തിഗത പ്രൊഡക്റ്റ് ഡെമോൺസ്‌ട്രേഷനുകൾ, ബ്രാൻഡിനെക്കുറിച്ചുള്ള വാക്ക്-ത്രൂ എന്നിവയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

രാജ്യത്തുടനീളം സാന്നിധ്യം വിപുലീകരിക്കുന്നതിനും ആഡംബര വാഹന വിപണിയിലെ ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള ലോട്ടസിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ബ്രാൻഡ് എക്സ്പീരിയൻസ് പര്യടനം സംഘടിപ്പിക്കുന്നത്. മികച്ച സെയിൽസ്, ആഫ്റ്റർ സെയിൽസ് പിന്തുണയിലൂടെ ഉപഭോക്താക്കൾക്ക് സമഗ്രമായ ഉടമസ്ഥതാ അനുഭവം നൽകാനും കമ്പനി ലക്ഷ്യമിടുന്നു.

Story Summary: Lotus Cars India will bring its luxury electric performance models, the Eletre and Emeya, to Kozhikode on September 28 and 29 as part of its nationwide brand experience tour. The event will feature drive experiences, product demonstrations and a brand walkthrough for customers and potential buyers.

Get more updates from Pudukad News on Google