ലാൻഡിംഗ് ശ്രമത്തിനിടെ ഇൻഡിഗോ വിമാനത്തിൻ്റെ വാൽഭാഗം റൺവേയിൽ തട്ടി: യാത്രക്കാർ സുരക്ഷിതർ | Indigo flight

Current: മലയാളം

ബെംഗളൂരു : ഗുവാഹത്തിയിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോയുടെ എയർബസ് എ321 വിമാനം (VT-NHP) ലാൻഡിംഗിനിടെ വാൽഭാഗം റൺവേയിൽ ഉരസി അപകടത്തിൽപ്പെട്ടു. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം വിമാനം ലാൻഡിംഗ് ഉപേക്ഷിച്ച് വീണ്ടും ഉയർന്നുപൊങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് റൺവേയിൽ വാൽഭാഗം തട്ടിയത്.(Indigo flight experiences tail strike during landing attempt at Bengaluru airport)
ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. ആദ്യ ലാൻഡിംഗ് ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ആകാശത്തേക്ക് ഉയരാൻ ശ്രമിച്ചപ്പോഴാണ് വിമാനത്തിന്റെ പിൻഭാഗം റൺവേയിലിടിച്ചത്. തുടർന്ന്, തൊട്ടടുത്ത ശ്രമത്തിൽ വിമാനം സുരക്ഷിതമായി നിലത്തിറക്കി. യാത്രക്കാരും ജീവനക്കാരും പൂർണ സുരക്ഷിതരാണെന്ന് ഇൻഡിഗോ വക്താവ് അറിയിച്ചു.
വിമാനത്തിന് സാങ്കേതിക പരിശോധനകളും അറ്റകുറ്റപ്പണികളും നടന്നുവരികയാണ്. സംഭവത്തിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary
An IndiGo Airbus A321 operating from Guwahati to Bengaluru experienced a tail strike during a go-around maneuver caused by strong gusts. The aircraft touched down safely on its second attempt, with all passengers and crew reported safe, while DGCA has initiated an investigation into the incident.




