"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘പശു സംരക്ഷണവും സന്യാസിമാരുടെ സുരക്ഷയും ഉറപ്പാക്കും’: പശ്ചിമ ബംഗാളിൽ മാറ്റത്തിൻ്റെ കാറ്റെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി | West Bengal CM

September 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

West Bengal CM

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പശു സംരക്ഷണം ഉറപ്പാക്കുമെന്നും സന്യാസിമാരെ അധിക്ഷേപിക്കുന്നവരെ ജയിലിലടയ്ക്കുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. പശ്ചിമ ബംഗാളിൽ രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് വീശിയടിച്ചെന്നും ധർമ്മപ്രചാരണങ്ങളിൽ ആരും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗൂർ ജാഗരൺ മഞ്ചിന്റെ നേതൃത്വത്തിൽ കൊൽക്കത്ത നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഭഗവദ്ഗീതാ പാരായണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(West Bengal CM Suvendu Adhikari Promises Protection For Monks And Cows)

“തിലകവും തുളസിയും ധരിക്കുന്ന, ഹൈന്ദവ വിശ്വാസങ്ങളെ സംരക്ഷിക്കുന്ന സർക്കാരാണ് നിലവിലുള്ളത്. സന്യാസിമാരെയും മഠാധിപതിമാരെയും അധിക്ഷേപിക്കുന്നവർക്ക് ജയിലിൽ പോകേണ്ടി വരും,” സുവേന്ദു അധികാരി വ്യക്തമാക്കി.

താൻ ചടങ്ങിൽ പങ്കെടുത്തത് മുഖ്യമന്ത്രിയെന്ന നിലയിലല്ല, മറിച്ച് ഒരു സനാതനിയായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘തുക്ഡേ തുക്ഡേ ഗ്യാങ്ങിനെതിരേ’ ജനം ഒന്നിച്ച് അണിനിരക്കണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം, ‘ആസാദി’ പരാമർശം നടത്തിയ മുൻ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെയും കടുത്ത വിമർശനം ഉന്നയിച്ചു. ഡിസംബർ 29-ന് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് പങ്കെടുക്കുന്ന വൻ ഗീതാ പാരായണ ചടങ്ങ് നടക്കുമെന്നും സുവേന്ദു അധികാരി അറിയിച്ചു.

Story Summary

West Bengal Chief Minister Suvendu Adhikari affirmed that his government will protect ‘gaumata’ and jail anyone who insults monks, emphasizing that the political landscape in Bengal has changed. Speaking at a mass Bhagavad Gita recital event in Kolkata, he criticized former CM Mamata Banerjee and called for unity among Sanatanis.

Get more updates from Pudukad News on Google