AAP പ്രവർത്തകൻ്റെ മുഖത്തടിച്ച് മന്ത്രി പർവേഷ് വർമ്മ: മാപ്പ് പറയണമെന്ന് ആം ആദ്മി പാർട്ടി, വൻ വിവാദം | Parvesh Verma

Current: മലയാളം

ന്യൂഡൽഹി: ഡൽഹി തിലക് നഗറിൽ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പരിശോധനയ്ക്കിടെ ആം ആദ്മി പാർട്ടി എം.എൽ.എ ജർനൈൽ സിങ്ങിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് സാഹിബ് സിങ്ങിനെ ഡൽഹി മന്ത്രി പർവേഷ് വർമ്മ മർദ്ദിച്ചതായി പരാതി. ബി.ജെ.പി നിർമ്മിച്ച റോഡിന്റെ ഗുണനിലവാരമില്ലായ്മ ചൂണ്ടിക്കാട്ടി ലൈവ് സ്ട്രീം ചെയ്യുന്നതിനിടയിലാണ് സാഹിബ് സിങ്ങിന് മന്ത്രിയുടെ മർദ്ദനമേറ്റത്.(Parvesh Verma Slaps AAP Worker During Road Inspection In Tilak Nagar)
ഫോൺ പിടിച്ചെടുത്ത ശേഷം മന്ത്രി മുഖത്തടിക്കുകയായിരുന്നുവെന്ന് ആരോപിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. എന്നാൽ, എ എ പി പ്രവർത്തകൻ തന്റെ കുടുംബത്തെ തെറിവിളിച്ചതിനെ തുടർന്നാണ് താൻ പ്രകോപിതനായതെന്ന് വിശദീകരിച്ച് മന്ത്രി രംഗത്തെത്തി.
തിലക് നഗറിലെ റോഡ് നിർമ്മാണത്തിൽ കമ്മീഷൻ ലഭിക്കാത്തതിനാൽ എ എ പി എം.എൽ.എ ജർനൈൽ സിംഗ് മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. മർദ്ദനമേറ്റ സാഹിബ് സിങ് സംഭവം ചൂണ്ടിക്കാട്ടി പോലീസിൽ ഔദ്യോഗിക പരാതി നൽകിയിട്ടുണ്ട്.
Story Summary
Delhi Minister Parvesh Verma was embroiled in a row after video surfaced showing him slapping AAP MLA Jarnail Singh’s personal assistant during a road inspection. While Verma claimed he was provoked by abusive remarks against his family and accused the AAP MLA of corruption, the victim filed a formal police complaint.




