ജിയോ ഹോട്ട്സ്റ്റാര്‍ 100 എപ്പിസോഡ് മലയാളം വെബ് സീരീസ്; ‘കാപ്പി സ്ക്വാഡ്’ ഒക്ടോബര്‍ 15-ന് സ്ട്രീമിംഗ്

Current: മലയാളം

ജിയോ ഹോട്ട്സ്റ്റാറിന്റെ പുതിയ 100 എപ്പിസോഡ് മലയാളം വെബ് സീരീസ് ‘കാപ്പി സ്ക്വാഡ്’ ഒക്ടോബര്‍ 15-ന് സ്ട്രീമിംഗ് ആരംഭിക്കും. ഒഫീഷ്യല്‍ പോസ്റ്ററിനൊപ്പമാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് തീയതി പുറത്തുവിട്ടത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും സീരീസ് കാണാം.
സോണി ലിവില്‍ റിലീസ് ചെയ്ത സൈജു കുറുപ്പ് ചിത്രം ‘ജയ് മഹേന്ദ്രന്’ സംവിധാനം ചെയ്ത നടനും സംവിധായകനുമായ ശ്രീകാന്ത് മോഹനാണ് ദൈര്‍ഘ്യമേറിയ സീരീസ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്.
ബെല്‍രാജ് കളരിക്കല്‍ സംവിധാനം ചെയ്യുന്ന സീരീസിന് ആദിത്യ തേജസും സുബിന് ജോര്‍ജും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ബിഗ് ബോസ് മലയാളം ഫെയിം റിനോഷ് ജോര്‍ജ്, പ്രകമ്പനം ഫെയിം അനഘ അജിത്ത്, ദിയ ദീപന്, സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍മാരായ ജോയല്‍ ജോസഫ്, അഭിരാമി ദയാനന്ദന്, സംവിധായകന് രാഹുല്‍ റിജി നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
രാഹുല്‍ റിജി നായരുടെ നിര്‍മാണ കമ്പനിയായ ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസും ജിയോ ഹോട്ട്സ്റ്റാറും ചേര്‍ന്നാണ് സീരീസ് നിര്‍മിക്കുന്നത്. രാകേഷ് ധരന്‍, ജയകൃഷ്ണന് വിജയന് എന്നിവര്‍ ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിംഗും സിദ്ധാര്‍ഥ പ്രദീപ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.




