ഉജ്ജയിനിൽ ഷാഹി മസ്ജിദ് പൊളിക്കുന്നതിനെതിരെ പ്രതിഷേധം: ഏറ്റുമുട്ടലിനിടെ പൊലീസിന് നേർക്ക് കല്ലേറ്, ടിയർ ഗ്യാസ് പ്രയോഗം, ലാത്തിച്ചാർജ്ജ് | Clashes In Ujjain

Current: മലയാളം

ഭോപ്പാൽ: റോഡ് വികസനത്തിന്റെ ഭാഗമായി ഉജ്ജയിനിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കുന്നതിനിടെ കനത്ത പ്രതിഷേധവും അക്രമസംഭവങ്ങളും. പോലീസിന് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഏറ്റുമുട്ടലിൽ ചില പോലീസ് ഉദ്യോഗസ്ഥർക്ക് നിസ്സാര പരിക്കേറ്റു.(Clashes In Ujjain Over Shahi Masjid Demolition For Road Widening Project)
ഛത്രി ചൗക്കിന് സമീപമുള്ള മസ്ജിദിന്റെ 11 അടിയോളം ഭാഗമാണ് റോഡ് വികസന പരിധിയിൽ വരുന്നത്. മസ്ജിദ് കമ്മിറ്റി ഭാരവാഹികളുമായി പോലീസ് നടത്തിയ ചർച്ചയ്ക്ക് ശേഷം പള്ളിയുടെ ഭാഗം സ്വമേധയാ പൊളിച്ചുനീക്കാൻ ധാരണയായിരുന്നു. എന്നാൽ ഇതിനുപിന്നാലെ പ്രതിഷേധക്കാരുമായി പോലീസിന് നേരെ കല്ലേറുണ്ടാവുകയായിരുന്നു.
നിലവിൽ പ്രദേശം പൂർണ്ണമായും പോലീസ് സുരക്ഷാ വലയത്തിലാണെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ഉജ്ജയിൻ എസ്.പി പ്രദീപ് ശർമ്മ അറിയിച്ചു. തെറ്റിദ്ധാരണ പരത്തുന്ന വ്യാജപ്രചരണങ്ങളിൽ വീഴരുതെന്നും സ്ഥലത്ത് ആളുകൾ തടിച്ചുകൂടരുതെന്നും ഉജ്ജയിൻ സഹർ ഖാസി ഖലീലുർ റഹ്മാൻ അഭ്യർത്ഥിച്ചു.
Story Summary
Protests and stone-pelting erupted in Madhya Pradesh’s Ujjain during the partial demolition of the Shahi Masjid for a road-widening project ahead of Simhastha 2028. Police used tear gas to disperse the crowd, and security has been heightened while officials confirmed the situation is now under control.




