സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ്: 21 പോലീസുകാരെ വെറുതെ വിട്ടതിനെതിരെയുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് | Sohrabuddin Sheikh Encounter Case

Current: മലയാളം

ന്യൂഡൽഹി: 2005-ലെ സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ 21 പോലീസുകാർ ഉൾപ്പെടെ 22 പ്രതികളെ വെറുതെവിട്ട ബോംബെ ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 21 പോലീസ് ഉദ്യോഗസ്ഥരെയും ഒരു ഫാം ഹൗസ് ഉടമയെയുമാണ് ബോംബെ ഹൈക്കോടതി മുൻപ് വെറുതെവിട്ടിരുന്നത്.(Sohrabuddin Sheikh Encounter Case, Supreme Court Notice On Plea Challenging Acquittal Of Police Officers)
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ച് വെറുതെവിട്ട പ്രതികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. വിചാരണ ഘട്ടത്തിൽ 210 സാക്ഷികളിൽ 92 പേർ മൊഴി മാറ്റിയത് നീതിയുക്തമായ വിചാരണ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ ആശങ്കയുണർത്തുന്നതാണെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി നിരീക്ഷിച്ചു.
കൊല്ലപ്പെട്ട സൊഹ്റാബുദ്ദീൻ ഷെയ്ഖിന്റെ സഹോദരങ്ങളായ റുബാബുദ്ദീൻ ഷെയ്ഖും നയാബുദ്ദീൻ ഷെയ്ഖുമാണ് മുംബൈ സി.ബി.ഐ പ്രത്യേക കോടതിയുടെയും ബോംബെ ഹൈക്കോടതിയുടെയും വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.
Story Summary
The Supreme Court issued a notice regarding a plea challenging the Bombay High Court’s order that upheld the acquittal of 22 accused, including 21 policemen, in the 2005 Sohrabuddin Sheikh encounter case. A bench led by Chief Justice Surya Kant raised concerns over 92 witnesses turning hostile during the trial and indicated it would examine key witness statements.




