ഇറാൻ സേനയുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനും യുദ്ധം അവസാനിപ്പിക്കാനും എതിരാളികൾ തന്നെ ഇപ്പോൾ അഭ്യർഥിക്കുന്നു: ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയ്

Current: മലയാളം

ഇറാൻ സേനയുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനും യുദ്ധം അവസാനിപ്പിക്കാനും എതിരാളികൾ തന്നെ ഇപ്പോൾ അഭ്യർഥിക്കുന്നു: ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയ്
ടെഹ്റാൻ: ഇറാൻ സേനയുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനും യുദ്ധം അവസാനിപ്പിക്കാനും എതിരാളികൾ തന്നെ ഇപ്പോൾ അഭ്യർഥിക്കുകയാണെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയ്.
അറബിക്കടലിൽ നിന്ന് ശത്രുക്കളുടെ സാന്നിധ്യം തുടച്ചുനീക്കപ്പെടുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയെ കുറിച്ച് പേര് പരാമർശിക്കാതെയാണ് മുജ്തബ ഖമനയ്യുടെ പരാമർശം. അധിനിവേശ ശക്തികൾ നിലവിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
കനത്ത തിരിച്ചടി നേരിട്ടതോടെ അറേബ്യൻ കടലിനപ്പുറത്തേക്ക് കടന്നുവരാൻ ശത്രുക്കൾ ഭയപ്പെടുന്നു. അതിന് മുതിർന്നപ്പോഴൊക്കെ അവർക്ക് നാശനഷ്ടങ്ങൾ മാത്രമാണ് നേരിടേണ്ടിവന്നതെന്നും മുജ്തബ ഖമനയ് കൂട്ടിച്ചേർത്തു.