Skip to content
November 19, 2026
⌕

ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയിൽ ബ്രദർ റെജി കൊട്ടാരം നയിക്കുന്ന യുവജന–ദമ്പതി ധ്യാനങ്ങൾ

September 29, 2026
Share this post to

ലീമെറിക്ക്: വിശ്വാസജീവിതത്തിൽ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ആത്മീയ കരുത്തേകുന്നതിനായി ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ യുവജന ധ്യാനവും ദമ്പതി ധ്യാനവും സംഘടിപ്പിക്കുന്നു.

“എൻകൌണ്ടർ” എന്ന പേരിൽ യുവജനങ്ങൾക്കായുള്ള ധ്യാനം ഒക്ടോബർ 31, നവംബർ 1 തീയതികളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ കിൽഡിമോയിലെ സെന്റ് ജോസഫ് ’സ് ചർച്ചിൽ നടക്കും.

ദമ്പതികൾക്കായുള്ള “കവനന്റ്” ധ്യാനം നവംബർ 5, 6, 7 തീയതികളിൽ വൈകുന്നേരം 4 മുതൽ രാത്രി 9 വരെ ഇതേ വേദിയിൽ നടക്കും.

ധ്യാനങ്ങളുടെ സമാപന ദിവസമായ നവംബർ 8 ഞായറാഴ്ച, ദൂരടോലെയിലെ സെന്റ് പോൾ ’സ് ചർച്ചിൽ ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ശുശ്രൂഷകൾ രാത്രി 7 മണിക്ക് സമാപിക്കും.

വിവിധ രാജ്യങ്ങളിൽ കർത്താവിന്റെ സുവിശേഷം പ്രഘോഷിക്കുന്ന അനുഗ്രഹീത വചനപ്രഘോഷകനായ ബ്രദർ റെജി കൊട്ടാരം ധ്യാനങ്ങൾക്ക് നേതൃത്വം നൽകും. ലീമെറിക്ക് രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ബ്രണ്ടൻ ലീഹി ധ്യാനങ്ങൾക്ക് എല്ലാ വിധ പ്രാർത്ഥനകളും ആശംസിച്ചു. 

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന യുവജനങ്ങളെയും ദമ്പതികളെയും ധ്യാനത്തിലേക്ക് ക്ഷണിക്കുന്നതായി മാസ്സ് സെന്റർ വികാരി ഫാ. പ്രിൻസ് മാലിയിൽ അറിയിച്ചു.

ധ്യാനങ്ങളുടെ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:

മോനച്ചൻ നാരകത്തറ: 087 755 3271

ജോഷൻ കെ. ആന്റണി: 089 975 3535

Get more updates from Pudukad News on Google