പാലക്കാട് പ്രൊവിഡൻസ് ഹോമിൽ നിന്ന് രണ്ട് അതിജീവിതകളെ കാണാതായി; അന്വേഷണം ഊർജിതമാക്കി പൊലീസ്

🌐 Select your Language:
Current: മലയാളം
Current: മലയാളം

പാലക്കാട്: പാലക്കാട് പിരിവുശാലയിലുള്ള പ്രൊവിഡൻസ് ഹോമിൽ നിന്ന് രണ്ട് പെൺകുട്ടികളെ കാണാതായി. തിങ്കളാഴ്ച ഉച്ചവരെ സ്ഥാപനത്തിൽ ഉണ്ടായിരുന്ന കുട്ടികളെ അതിനുശേഷമാണ് കാണാതായത്. സംഭവത്തിൽ പാലക്കാട് കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പോക്സോ കേസിലെ അതിജീവിതകളായ കുട്ടികളെയാണ് കാണാതായിരിക്കുന്നത്. അതിനാൽ അതീവ ഗൗരവത്തോടെയാണ് പൊലീസ് ഈ കേസിനെ കാണുന്നത്. നിലവിൽ കുട്ടികളെക്കുറിച്ച് വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
Get more updates from Pudukad News on Google




