"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

എംജി സര്‍വകലാശാലയിലെ കൈക്കൂലിക്കേസ്, സി.ജെ. എല്‍സിയെ പിരിച്ചുവിട്ട നടപടി ഗവര്‍ണര്‍ റദ്ദാക്കി; കേസില്‍ പുനരന്വേഷണത്തിന് ഉത്തരവ്. എല്‍സി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണു ഗവര്‍ണറുടെ നിര്‍ണായക ഇടപെടല്‍. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ എല്‍സി സസ്‌പെന്‍ഷനിലായിരിക്കും

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: എംജി സര്‍വകലാശാലയില്‍ കൈക്കൂലി കേസില്‍ നാലര വര്‍ഷം മുന്‍പ് അറസ്റ്റിലായ  മുന്‍ അസിസ്റ്റന്റ് സി.ജെ. എല്‍സിയെ പിരിച്ചുവിട്ട നടപടി ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ റദ്ദാക്കി. അച്ചടക്കനടപടിയില്‍ കൃത്യമായ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ചില്ലെന്നു കാണിച്ച് എല്‍സി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണു ഗവര്‍ണറുടെ നിര്‍ണായക ഇടപെടല്‍.

പിരിച്ചുവിടല്‍ നടപടി താല്‍ക്കാലികമായി സസ്‌പെന്‍ഷനായി നിലനിര്‍ത്താനും സംഭവം വീണ്ടും അന്വേഷിക്കാനും ഗവര്‍ണര്‍ ഉത്തരവിട്ടു. നാലു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.


ഗവര്‍ണറുടെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് പഠിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ സിന്‍ഡിക്കറ്റ് അംഗങ്ങളായ രാജേഷ് കോമത്ത്, കെ.എം. മിജാസ്, ആതിര പ്രകാശ് എന്നിവരടങ്ങുന്ന സമിതിയെ സര്‍വകലാശാല ചുമതലപ്പെടുത്തിയിട്ടുണ്ട്.


2022 ജനുവരി 29-നാണ് എംബിഎ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും നല്‍കാന്‍ തിരുവല്ല സ്വദേശിയായ വിദ്യാര്‍ഥിനിയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ വിജിലന്‍സ് എല്‍സിയെ അറസ്റ്റ് ചെയ്തത്. പിരിച്ചുവിടല്‍ നടപടി താല്‍ക്കാലികമായി സസ്‌പെന്‍ഷനായി നിലനിര്‍ത്താനും സംഭവം വീണ്ടും അന്വേഷിക്കാനും ഗവര്‍ണര്‍ ഉത്തരവിട്ടു. നാലു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം..

വിജിലന്‍സ് റിപ്പോര്‍ട്ട്, രജിസ്ട്രാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍, നാലംഗ സിന്‍ഡിക്കറ്റ് കമ്മീഷന്‍ എന്നിവരുടെ അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 2022 ഡിസംബര്‍ 23-ന് സര്‍വകലാശാല എല്‍സിയെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടിരുന്നു.
ഇടത് സംഘടനാ പ്രവർത്തകയായിരുന്നു.

Get more updates from Pudukad News on Google