പത്തനംതിട്ടയിൽ റിസോര്‍ട്ട് റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ്

🌐 Select your Language:
Current: മലയാളം
Current: മലയാളം

തിരുവല്ല: പത്തനംതിട്ട കോഴഞ്ചേരി മാരാമണ്‍ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശി ദിന്‍ഷ (20) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ യുവതിയുടെ സുഹൃത്ത് കീഴൂകര സ്വദേശി ജിത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
റിസോര്‍ട്ട് ജീവനക്കാരും സെക്യൂരിറ്റിയും ചേര്‍ന്ന് പ്രതിയെ പിടിച്ചുകെട്ടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഉച്ചയ്ക്ക് ഒന്നരയോടെ റിസോര്‍ട്ടിലെത്തിയ ജിത്തു ദിന്‍ഷയെ പുറത്തേക്ക് വിളിച്ചിറക്കി സംസാരിക്കുന്നതിനിടെ കഴുത്തില്‍ കുത്തുകയായിരുന്നു. ഉടന്‍ തന്നെ ദിന്‍ഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Get more updates from Pudukad News on Google




