"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ചാർട്ടേഡ് വിമാനയാത്ര വിവാദം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അഴിമതി ആരോപണവുമായി ലോകായുക്തയിൽ ഹരജി; കേസ് പരിഗണിക്കുന്നത് മാറ്റി, സ്‌പോൺസർ ആരെന്നതിൽ ഇനിയും വ്യക്തതയില്ല, അടുത്ത മാസം ആറിന് ഹരജി വീണ്ടും പരിഗണിക്കും

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനയാത്രയില്‍ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ച് ലോകായുക്ത. അടുത്തമാസം ആറാം തീയതിയിലേക്കാണ് മാറ്റിയത്. പൊതുപ്രവര്‍ത്തകനായ കെ.എം ഷാജഹാനാണ് അഴിമതി ആരോപണം ഉന്നയിച്ച് ലോകായുക്തയെ സമീപിച്ചിരിക്കുന്നത്. 

മുഖ്യമന്ത്രിയുടെ സ്‌പോണ്‍സേര്‍ഡ് വിമാനയാത്രയില്‍ അഴിമതിയുണ്ടെന്നും അതിനാല്‍ അന്വേഷണവും തുടര്‍നടപടികളും വേണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം. ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും അഴിമതി തടയാന്‍ ജുഡീഷ്യല്‍ അധികാരങ്ങളോടെ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ലോകായുക്ത.


എന്നാല്‍, സ്‌പോണ്‍സര്‍ ചെയ്തുള്ള യാത്ര അഴിമതിയായി കണക്കാക്കുമോ എന്നതിലും ഈ സൗജന്യ യാത്രക്ക് പ്രത്യുപകാരമായി ഏതെങ്കിലും തരത്തിലുള്ള ഉപകാരങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നതിലും നിലവില്‍ വ്യക്തതയില്ല. 


അധികാരത്തില്‍ എത്തി മാസങ്ങള്‍ മാത്രം പൂര്‍ത്തിയായതിനാല്‍ വലിയ തീരുമാനങ്ങള്‍ക്കായുള്ള സാവകാശം ലഭിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

അതേസമയം, വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ആരാണ് ചാര്‍ട്ടേഡ് വിമാനം സ്‌പോണ്‍സര്‍ ചെയ്തതെന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. 

ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തിലെ തീരുമാനങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളെ കാണുമ്പോള്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കൂടുതല്‍ വിശദീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Get more updates from Pudukad News on Google