‘സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ’ റീ റിലീസിന്; ഒഴിവാക്കപ്പെട്ട രംഗങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സ്

Current: മലയാളം

ഹോളിവുഡ് ചിത്രം ‘സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ’ തിയേറ്ററുകളില്‍ വീണ്ടും റിലീസിന് ഒരുങ്ങുന്നു. ടോം ഹോളണ്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ആദ്യ പതിപ്പില്‍ ഉള്‍പ്പെടുത്താതിരുന്ന കൂടുതല്‍ രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് റീ-റിലീസിന് ഒരുങ്ങുന്നത്.
ചിത്രത്തിന്റെ ആദ്യ പതിപ്പില്‍ ഒഴിവാക്കപ്പെട്ട പ്രശസ്ത നടി റൊസാരിയോ ഡോസന്റെ രംഗങ്ങളാണ് വീണ്ടും റിലീസ് ചെയ്യുമ്പോള്‍ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി ചിത്രത്തിലേക്ക് തിരിച്ചെത്തുന്നത്.
മാര്‍വല്‍ നെറ്റ്ഫ്‌ളിക്‌സ് പരമ്പരകളായ ‘ഡെയര്‍ഡെവിള്‍’, ‘ലൂക്ക് കേജ്’ തുടങ്ങിയവയിലൂടെ പ്രശസ്തയായ ‘ക്ലെയര്‍ ടെംപിള്‍’ എന്ന കഥാപാത്രത്തെയാണ് റൊസാരിയോ അവതരിപ്പിക്കുന്നത്.
താന്‍ അഭിനയിച്ച ഭാഗങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട കാര്യം റൊസാരിയോ ഡോസന്‍ അടുത്തിടെ നടന്ന ഫാന്‍ ഈവന്റില്‍ തുറന്നുപറഞ്ഞിരുന്നു.
തിയേറ്റര്‍ പതിപ്പില്‍ നിന്നും രംഗങ്ങള്‍ നീക്കിയതില്‍ തനിക്ക് നിരാശയുണ്ടായിരുന്നെങ്കിലും ഈ കഥാപാത്രം മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സില്‍ നിലനില്‍ക്കുന്നുവെന്നതില്‍ സന്തോഷമുണ്ടെന്ന് താരം പ്രതികരിച്ചിരുന്നു.
ഡെസ്റ്റിന്‍ ഡാനിയല്‍ ക്രെറ്റണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടോം ഹോളണ്ടിന് പുറമെ സെന്‍ഡയ, സാഡി സിങ്ക്, ജോണ്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
ലോകമെമ്പാടുമായി ഇതുവരെ ഏകദേശം 2.49 ബില്യണ്‍ ഡോളറാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് വാരിയത്.
പുതിയ രംഗങ്ങള്‍ കൂട്ടിചേര്‍ത്ത് റീ-റിലീസ് ചെയ്യുന്നതോടെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളില്‍ ചിത്രം ഇനിയും പുതിയ മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റീ-റിലീസ് തിയതി വൈകാതെ പ്രഖ്യാപിക്കും.




