"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മഴക്കോട്ടും ഹെൽമെറ്റും ധരിച്ചെത്തിയ പ്രതികൾ എടിഎം കുത്തിത്തുറന്ന് പണം കവരാൻ ശ്രമം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ, ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളെ തിരിച്ചറിഞ്ഞത്

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: എടിഎം കുത്തിത്തുറന്ന് പണം കവരാൻ ശ്രമിച്ച കേസിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. അസം നാഗോൺ സ്വദേശി നൂർ അമീൻ (26), വെസ്റ്റ് ബംഗാൾ ഗോപാൽ നഗർ സ്വദേശി ബിജയ് സർക്കാർ (22) എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.

23-ന് പുലർച്ചെയാണ് സംഭവം. ഇരുചക്ര വാഹനത്തിൽ എത്തി പുത്തൻകുരിശിലുള്ള എടിഎം ആണ് കുത്തി തുറക്കാൻ ശ്രമിച്ചത്. പണം എടുക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ പിന്തിരിയുകയായിരുന്നു. മഴക്കോട്ടും ഹെൽമെറ്റും ധരിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്.


എടിഎം മെഷീനിന്‍റെ ഡിസ്പെൻസറി യൂണിറ്റിനും മറ്റും ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. കരിമുകൾ ഭാഗത്ത് വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 


സഞ്ചരിച്ച ഇരുചക്ര വാഹനവും പിടികൂടി. ഡിവൈഎസ്പി ബാബുക്കുട്ടൻ, സർക്കിൾ ഇൻസ്പെക്ടർ പിഎം എബി, എസ് ഐമാരായ ജിതിൻ കുമാർ,അജിൻ ഷാൻ, ജി ശശിധരൻ, മാത്യു എം ജേക്കബ്, ബിജു ജോൺ, മനോജ് കുമാർ, ദിലീപ് കുമാർ എഎസ്ഐ ശ്രീജിത്ത്, സീനിയർ സിപിഒ വിനു എബ്രഹാം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Get more updates from Pudukad News on Google