"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഇന്ത്യ എനർജി വീക്ക് 2027 കൊൽക്കത്തയിൽ; ഊർജ മേഖലയിലെ ആഗോള വിദഗ്ധർ പങ്കെടുക്കും | India Energy Week 2027

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

India Energy Week 2027

കൊച്ചി: സുസ്ഥിര ഊർജ പരിവർത്തനത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിന് പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെ പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (India Energy Week 2027) സംഘടിപ്പിക്കുന്ന ഇന്ത്യ എനർജി വീക്ക് 2027 കൊൽക്കത്തയിൽ നടക്കും. 2027 ജനുവരി 28 മുതൽ 31 വരെയാണ് സമ്മേളനം.

ആഗോള ഊർജ മേഖലയിലെ നയരൂപീകരണ വിദഗ്ധർ, ഊർജോൽപാദന കമ്പനികളുടെ മേധാവികൾ, സാങ്കേതിക വിദഗ്ധർ, നിക്ഷേപകർ, വ്യവസായ സംരംഭകർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. പരിപാടിക്ക് മുന്നോടിയായി കൊച്ചി, ചെന്നൈ, ഭോപാൽ എന്നിവിടങ്ങളിൽ കർട്ടൻ റൈസർ പരിപാടികളും സംഘടിപ്പിച്ചു.

കൊച്ചി രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ നടന്ന കർട്ടൻ റൈസറിന് ബിപിസിഎൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ ചാക്കോ എം. ജോസ് അധ്യക്ഷത വഹിച്ചു. സാങ്കേതികവിദ്യാ കൈമാറ്റം, നൂതനാശയങ്ങൾ, പരസ്പര സഹകരണം എന്നിവയിലൂടെ സുസ്ഥിരവും സുരക്ഷിതവുമായ ഊർജ മേഖലയ്ക്ക് പുതിയ ദിശ നൽകുകയാണ് ഇന്ത്യ എനർജി വീക്ക് 2027ന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഊർജ മേഖലയിലെ ഭാവി വികസനത്തിന് യുവാക്കളുടെ പങ്കാളിത്തം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ സഹകരണത്തോടെ 2023ൽ ബെംഗളൂരുവിൽ ആരംഭിച്ച ഇന്ത്യ എനർജി വീക്കിന്റെ അഞ്ചാമത്തെ പതിപ്പാണ് കൊൽക്കത്തയിൽ നടക്കുന്നത്. ‘നൂതന ആശയങ്ങളും ഊർജ സുരക്ഷയും എങ്ങനെ ഭാവിയെ രൂപപ്പെടുത്തുന്നു’ എന്നതാണ് ഇത്തവണത്തെ പ്രമേയം.

അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന 75,000ലധികം ഊർജ മേഖലയിലെ പ്രൊഫഷണലുകളും 700ലധികം പ്രദർശന സ്റ്റാളുകളും പരിപാടിയുടെ ഭാഗമാകും. എണ്ണ-വാതകം, എൽഎൻജി, റിഫൈനിങ്, പെട്രോകെമിക്കൽസ്, ഹൈഡ്രജൻ, ജൈവ ഇന്ധനം, പുനരുപയോഗ ഊർജം, സുസ്ഥിര വ്യോമയാന ഇന്ധനം തുടങ്ങിയ മേഖലകളിലെ പുതിയ സാധ്യതകൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.

ഡിജിറ്റൽ സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലെ ഊർജ ഉപയോഗവും നൂതന സാധ്യതകളും സമ്മേളനത്തിൽ അവതരിപ്പിക്കും. ഉപഭോക്താക്കൾക്ക് താങ്ങാനാകുന്ന നിരക്കിൽ ശുദ്ധമായ ഊർജ സംവിധാനത്തിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തിന് വിശാലമായ വേദിയൊരുക്കുകയാണ് ഇന്ത്യ എനർജി വീക്ക് 2027ലൂടെ ലക്ഷ്യമിടുന്നത്.

Story Summary:
India Energy Week 2027 will be held in Kolkata from January 28 to 31, bringing together global energy experts, industry leaders, investors and technology specialists. The event will focus on energy security, innovation and India’s transition towards affordable and sustainable clean energy.

Get more updates from Pudukad News on Google