"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഹൃദയാരോഗ്യ ബോധവത്കരണവുമായി ആസ്റ്റർ മെഡ്‌സിറ്റിയുടെ ‘കയാക്കത്തോൺ’; ഇരുനൂറോളം പേർ പങ്കെടുത്തു | Aster Medcity

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

Aster Medcity

കൊച്ചി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ആസ്റ്റർ മെഡ്‌സിറ്റിയിലെ (Aster Medcity) ആസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയാക് സയൻസസിന്റെ നേതൃത്വത്തിൽ ‘കയാക്കത്തോൺ’ സംഘടിപ്പിച്ചു. ആസ്റ്റർ മെഡ്‌സിറ്റി ബോട്ട് ജെട്ടിയിൽ നടന്ന പരിപാടിയിൽ ഇരുനൂറോളം പേർ പങ്കെടുത്തു.

ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തക ധന്യ രവി ലോക ഹൃദയദിന സന്ദേശം നൽകുകയും കയാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.

ഈ വർഷത്തെ ലോക ഹൃദയദിന ആശയമായ ‘ഡോണ്ട് മിസ്സ് എ ബീറ്റ്’ എന്നതുമായി ചേർന്നുനിൽക്കുന്ന ‘ഫ്ലോ വിത്ത് ദി ബീറ്റ്’ എന്ന പ്രമേയത്തിലാണ് കയാക്കത്തോൺ സംഘടിപ്പിച്ചത്. ശാരീരികമായി സജീവമായിരിക്കുന്നതിന്റെയും ഹൃദ്രോഗങ്ങൾ തടയുന്നതിനായി കൃത്യസമയത്ത് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന്റെയും പ്രാധാന്യം പരിപാടിയിലൂടെ പൊതുജനങ്ങളിലേക്ക് എത്തിച്ചു.

ആസ്റ്റർ മെഡ്‌സിറ്റിയുടെ സാമൂഹിക ആരോഗ്യ പദ്ധതിയായ ‘സ്പന്ദനം’ത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി സൗജന്യ ഇ.സി.ജി, രക്തസമ്മർദം, രക്തത്തിലെ പഞ്ചസാര പരിശോധനകളും പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിരുന്നു.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന്റെയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ആസ്റ്റർ മെഡ്‌സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഷുഹൈബ് ഖാദറും സീനിയർ കൺസൾട്ടന്റും അഡ്വാൻസ്ഡ് ഹാർട്ട് വാൽവ് സെന്റർ ആൻഡ് ഇന്റർവെൻഷണൽ കാർഡിയോളജി ഡയറക്ടറുമായ ഡോ. രാജീവ് സി.യും സംസാരിച്ചു.

Story Summary:
Aster Medcity organised a kayaking event in Kochi as part of World Heart Day celebrations, with around 200 people participating. The programme promoted heart health, physical activity and timely preventive care, along with free ECG, blood pressure and blood sugar screenings under the ‘Spandanam’ initiative.

Get more updates from Pudukad News on Google