"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; വനിതകളുടെ 4×400 മീറ്റർ റിലേയിൽ കുതിപ്പ് | Asian Games 2026

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

Asian Games 2026

നഗോയ: ഏഷ്യൻ ഗെയിംസ് 2026ലെ അത്‌ലറ്റിക്‌സ് മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം (Asian Games 2026). വനിതകളുടെ 4×400 മീറ്റർ റിലേയിൽ കിരൺ പഹൽ, പൂവമ്മ രാജു മച്ചെട്ടിര, പ്രാചി, വിത്യ രാംരാജ് എന്നിവരടങ്ങിയ ഇന്ത്യൻ ടീമാണ് സ്വർണം നേടിയത്.

3 മിനിറ്റ് 29.69 സെക്കൻഡ് സമയത്തിലാണ് ഇന്ത്യൻ സംഘം ഫിനിഷ് ചെയ്ത് ഒന്നാം സ്ഥാനത്തെത്തിയത്. ബഹ്റൈൻ വെള്ളിയും ചൈന വെങ്കലവും നേടി.

അതേസമയം, 4×100 മീറ്റർ മിക്സഡ് റിലേയിലും ഇന്ത്യ വെങ്കലം സ്വന്തമാക്കി. ഗുരിന്ദർവീർ സിംഗ്, അനിമേഷ് കുജൂർ, ഹരിത ഭദ്ര, എസ്. സ്നേഹ എന്നിവർ ഉൾപ്പെട്ട ഇന്ത്യൻ ടീം 41.06 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ദേശീയ റെക്കോർഡോടെയാണ് മൂന്നാം സ്ഥാനത്തെത്തിയത്.

സ്പ്രിന്റ് റിലേയിൽ 1990ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ മെഡലെന്ന പ്രത്യേകതയും 4×100 മീറ്റർ മിക്സഡ് റിലേയിലെ ഈ നേട്ടത്തിനുണ്ട്. ദേശീയ റെക്കോർഡ് കൂടി തിരുത്തിയാണ് ഇന്ത്യൻ സംഘം വെങ്കലം സ്വന്തമാക്കിയത്.

5000 മീറ്റർ ഓട്ടത്തിലും ഇന്ത്യയ്ക്ക് മെഡൽ നേട്ടമുണ്ടായി. ഗുൽവീർ സിംഗ് വെങ്കലം നേടി. ഏഷ്യൻ ഗെയിംസിലെ ഈ പതിപ്പിൽ നേരത്തെ 1500 മീറ്ററിലും 10,000 മീറ്ററിലും വെള്ളി നേടിയ ഗുൽവീറിന്റെ മൂന്നാമത്തെ മെഡലാണിത്.

Story Summary:
India won its first athletics gold at the 2026 Asian Games as the women’s 4×400m relay team finished in 3:29.69. India also secured a bronze in the mixed 4×100m relay with a national-record time of 41.06 seconds, while Gulveer Singh added another bronze in the 5000m.

Get more updates from Pudukad News on Google