വൈദ്യുതി ക്ഷാമം രൂക്ഷം; സംസ്ഥാനത്ത് ഇന്നും ഭാഗിക നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി | KSEB power restriction

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. വൈകുന്നേരം 6.45 മുതൽ രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു (KSEB power restriction).
പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്തതും ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും നിലനിൽക്കുന്നതാണ് നിയന്ത്രണത്തിന് സാധ്യതയുണ്ടാകാൻ കാരണം. എന്നാൽ പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ വൈദ്യുതി ലഭിക്കുന്ന മുറയ്ക്ക് നിയന്ത്രണം ഒഴിവാക്കാനാകുമെന്നും കെഎസ്ഇബി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് ഏകദേശം 600 മുതൽ 800 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് വ്യവസ്ഥ പ്രകാരം ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് വൈകുന്നേരം 6 മുതൽ രാത്രി 8 വരെ ലഭ്യമാകില്ല.
വൈദ്യുതി ലഭ്യതയിലെ കുറവ് പരിഹരിക്കുന്നതിനനുസരിച്ച് നിയന്ത്രണത്തിന്റെ സാഹചര്യം മാറിയേക്കാമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. കെഎസ്ഇബിയുടെ ഔദ്യോഗിക സേവന സംവിധാനങ്ങൾ ഉപഭോക്താക്കൾക്ക് വൈദ്യുതി സംബന്ധമായ വിവരങ്ങളും പരാതികളും അറിയിക്കുന്നതിനുള്ള സംവിധാനങ്ങൾ ലഭ്യമാക്കുന്നുണ്ട്.
Story Summary:
KSEB has warned that partial power restrictions may be required in Kerala today between 6:45 PM and midnight due to limited power availability and declining grid frequency. The state may face a shortfall of around 600–800 MW, while 200 MW received from Madhya Pradesh under a power swap arrangement will be unavailable between 6 PM and 8 PM.




