"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ആരോഗ്യ മേഖലയ്ക്കൊപ്പം കായിക മേഖലയെ കൂടി ഉയർത്തിപ്പിടിക്കുന്ന നിംസിൻ്റെ പ്രവർത്തനം മാതൃകാപരം – മന്ത്രി അഡ്വ. ഒ. ജെ. ജനീഷ്

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: ആരോഗ്യ മേഖലയ്ക്കൊപ്പം കായിക മേഖലയെ കൂടി ഉയർത്തിപ്പിടിക്കുന്ന നിംസിൻ്റെ പ്രവർത്തനം മാതൃകാപരമെന്ന് കായിക വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ.ജനീഷ് പറഞ്ഞു.

ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളുടെയും സൗജന്യ മെഡിക്കൽ ക്യാമ്പുകളുടെയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആരോഗ്യ സംരക്ഷണത്തിൽ വ്യായാമത്തിന് വലിയ പ്രാധാന്യം ഉള്ള തിരിച്ചറിവിലാണ് കായിക വകുപ്പ് മന്ത്രിയായ തന്നെ നിംസിൽ ക്ഷണിച്ചതെന്നും രോഗം വന്നതിന് ശേഷമാണ് ആരോഗ്യ വകുപ്പിൻ്റെ പ്രാധാന്യമെന്നും രോഗം വരുന്നതിന് മുമ്പ് കായിക മേഖലക്കാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. 

വിദ്യാർഥികളിലും ചെറുപ്പക്കാരിലും കായിക ക്ഷമത വളർത്തിയെടുക്കുന്നതിന് നിംസ് മെഡിസിറ്റി പിന്തുടരുന്ന ഇത്തരം നല്ല ശൈലികൾ മാതൃകയാക്കി വ്യാപിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 ജീവിതശൈലി രോഗങ്ങളെ ഫലപ്രദമായി മറികടക്കാൻ കൃത്യമായ ആഹാരരീതിയും ആരോഗ്യകരമായ ജീവിതശൈലിയും ഉറപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു. നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ല്യ. ആർ ഹീബ അധ്യക്ഷത വഹിച്ച ചടങ്ങിൽ
​നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ  എം.എസ്. ഫൈസൽ ഖാൻ ആമുഖ പ്രഭാഷണം നടത്തി.

ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. മധു ശ്രീധരൻ ലോക ഹൃദയദിന സന്ദേശം നൽകി. നിംസ് മെഡിസിറ്റി കാർഡിയോളജിസ്റ്റ്മാരായ ഡോ. കിരൺ ഗോപിനാഥ്, ഡോ. സരിത എസ് നായർ,
നൂറുൽ ഇസ്‌ലാം എഡ്യൂക്കേഷണൽ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ശബ്‌നം ഷഫീക് ,
ന്യൂ രാജസ്ഥാൻ മാർബിൾസ് ചെയർമാൻ  വിഷ്ണു ഭക്തൻ, നെയ്യാറ്റിൻകര നഗരസഭ വൈസ് ചെയർമാൻ  കെ.കെ. ഷിബു,

ഭാരതീയ ജനതാ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്.സുരേഷ്  ​നെയ്യാറ്റിൻകര പെൻഷൻ പദ്ധതി ഗുണഭോക്തൃ പഞ്ചായത്ത് പ്രസിഡന്റുമാർ,   പത്മഭൂഷൺ ഭാരത് മമ്മൂട്ടി നിംസ് ‘ഹാർട്ട് ടു ഹാർട്ട്’ പ്രോജക്ട് കോർഡിനേറ്റർ നസ്ലിം, എൻ.കെ ശശി,
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ്  മഞ്ചന്തല സുരേഷ്, ശിവൻകുട്ടി, മഞ്ജു രാജേഷ്,എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

​ചടങ്ങിൽ നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ. സാജു സ്വാഗതവും നിംസ് ഹാർട്ട് ഫൗണ്ടേഷൻ ചീഫ് കാർഡിയോ തൊറാസിക് സർജൻ ഡോ. ആഷർ എന്നീസ് നായകം നന്ദിയും പറഞ്ഞു.

 ലോക ഹൃദയദിനത്തിനോടനുബന്ധിച്ച് നിംസിൽ ജനിച്ച കുട്ടികളുടെ കൂട്ടായ്മയായ ബോൺ @നിംസിൻ്റെ നേതൃത്വത്തിൽ നിംസിൽ നടന്ന വിവിധ മത്സരങ്ങളിളെ വിജയികൾക്കും പങ്കെടുത്തവർക്കും സമ്മാനദാനവും നടന്നു.

Get more updates from Pudukad News on Google