കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം അൽ ഫർസാൻ ഗ്രൂപ്പിന്; എട്ട് മാസത്തിനുള്ളിൽ ഏറ്റെടുക്കൽ പൂർത്തിയാക്കും | Kerala Blasters

Current: മലയാളം

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിനെ അൽ ഫർസാൻ ഗ്രൂപ്പ് ഏറ്റെടുത്തു (Kerala Blasters). നിയമപരമായ ചില പ്രശ്നങ്ങൾ കാരണമാണ് ഉടമസ്ഥാവകാശ കൈമാറ്റം വൈകിയതെന്ന് ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ അറിയിച്ചു. എട്ട് മാസത്തിനുള്ളിൽ ക്ലബ്ബിന്റെ പൂർണ ഉടമസ്ഥാവകാശം അൽ ഫർസാൻ ഗ്രൂപ്പിന് കൈമാറുമെന്നും നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പുതിയ തുടക്കം വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഇത് വലിയ ഉത്തരവാദിത്തമാണെന്നും ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ പ്രതികരിച്ചു. ഉടമസ്ഥാവകാശ കൈമാറ്റ നടപടികൾ 2026-27 സീസൺ വരെ ഘട്ടംഘട്ടമായി പൂർത്തിയാക്കാനാണ് തീരുമാനം.
വിദേശ താരങ്ങളെ ഷോർട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ പൂർണ ടീമിനെ പ്രഖ്യാപിക്കുമെന്നും ക്ലബ് അറിയിച്ചു. അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിന്റെ കരാറിൽ തുടരുമെന്നും പ്രതിനിധികൾ വ്യക്തമാക്കി. ആരാധകരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ക്ലബ്ബിന്റെ നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ്, കേരള ബ്ലാസ്റ്റേഴ്സിനെ പൂർണമായും കൈമാറുന്നതിനുള്ള അന്തിമ കരാറിൽ ഒപ്പുവെച്ചതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ഷാർജയിലെ അൽ ഖാസിമി രാജകുടുംബവുമായി ബന്ധമുള്ളതാണ് അൽ ഫർസാൻ ഗ്രൂപ്പ്. അതേസമയം, 2026-27 സീസണിലെ ക്ലബ്ബിന്റെ വാണിജ്യ, പ്രവർത്തനപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ചുമതല കേരളം ആസ്ഥാനമായുള്ള ഓഫിയോ സ്പോർട്ടി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് നൽകിയതായി കെബിഎഫ്സി സി.ഇ.ഒ. അഭിക് ചാറ്റർജി അറിയിച്ചു.
Story Summary:
Kerala Blasters have announced that the Al Farzan Group is taking over the ownership of the Indian Super League club. The ownership transfer is expected to be completed in phases by the 2026-27 season, with full takeover targeted within eight months. The club also confirmed that Adrian Luna will remain under contract and said foreign players have been shortlisted for the upcoming squad.




