"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

യൂട്ടായിൽ 40 വർഷത്തോളം വധശിക്ഷ കാത്ത് ജയിലിൽ; ഡിഎൻഎ ഫലം വന്നപ്പോൾ പ്രതിക്ക് ജാമ്യം

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

യൂട്ടാ: ഈവ ഒലെസൻ കൊലക്കേസിൽ ശതാബ്ദങ്ങളോളം വധശിക്ഷ കാത്ത് ജയിലിൽ കഴിഞ്ഞിരുന്ന ഡഗ്ലസ് സ്റ്റുവർട്ട് കാർട്ടർക്ക് (71) ജാമ്യം ലഭിച്ചു. പുതിയ ഡിഎൻഎ പരിശോധനാ ഫലം അദ്ദേഹത്തിന് ആശ്വാസമായതിനെ തുടർന്നാണ് നടപടി. 1985ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

കൊലപാതക സ്ഥലത്തുണ്ടായിരുന്ന രക്തത്തിലും കത്തിയുടെ പിടിയിലും ലഭിച്ച ജനിതക സാംപിളുകൾ ഡഗ്ലസ് കാർട്ടറുടേതല്ലെന്ന് പുതിയ ഡിഎൻഎ പരിശോധനയിൽ വ്യക്തമായി. അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും കള്ളക്കേസുകളും ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം യൂട്ടാ സുപ്രീം കോടതി പുതിയ വിചാരണയ്ക്ക് ഉത്തരവിട്ടിരുന്നു. സമ്മർദത്തിലാക്കിയാണ് തടവറയിൽ വച്ച് തന്നിൽ നിന്ന് കുറ്റസമ്മതം ഒപ്പിടുവിപ്പിച്ചതെന്ന് കാർട്ടർ പറയുന്നു.

ജിപിഎസ് നിരീക്ഷണത്തോടെ ജാമ്യത്തിൽ ഇറങ്ങിയ കാർട്ടർക്ക് കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ബന്ധപ്പെടാൻ അനുവാദമില്ല. കേസിൽ അടുത്ത വർഷം നടത്താനിരിക്കുന്ന പുതിയ വിചാരണയ്ക്ക് മുന്നോടിയായി പ്രോസിക്യൂഷൻ ഡഗ്ലസ് കാർട്ടറിനെതിരെയുള്ള വധശിക്ഷാ വാദം പിൻവലിച്ചിട്ടുണ്ട്. കേസിൽ തെളിവുകൾ നശിപ്പിച്ചതിനും സാക്ഷികളെ സ്വാധീനിച്ചതിനും പിന്നിൽ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയ കാർട്ടർക്ക് മാനസിക പിന്തുണയും തെറാപ്പിയും നൽകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു.

Get more updates from Pudukad News on Google