"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

എം.വി.ഡിയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങളുടെ പ്രളയം. വലഞ്ഞ് വാഹന ഉടമകൾ. ലൈസൻസ് റദ്ദാക്കൽ മുതൽ വ്യാജ ചല്ലാൻ ലിങ്കുകൾ വരെ. വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ്. സൈബർ തട്ടിപ്പുകാർക്കെതിരെ ജാഗ്രതാ നിർദ്ദേശം

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ പേരും ഔദ്യോഗിക ചിഹ്നങ്ങളും ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾ വാഹന ഉടമകളെ കടുത്ത ആശയക്കുഴപ്പത്തിലാക്കുന്നു.
ഔദ്യോഗിക അറിയിപ്പ് ഏതാണെന്നും തട്ടിപ്പുകാരുടെ വ്യാജ സന്ദേശം ഏതാണെന്നും തിരിച്ചറിയാനാകാത്ത വിധത്തിലാണ് ഇവ നിർമ്മിക്കപ്പെടുന്നത്.
ദിവസേനയെന്നോണം ഇത്തരം വ്യാജ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ, അവ നിഷേധിച്ച് നിരന്തരം വിശദീകരണക്കുറിപ്പുകൾ ഇറക്കേണ്ട അവസ്ഥയിലാണ് മോട്ടോർ വാഹന വകുപ്പ്.

വാഹന പരിശോധന, പിഴ, ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, ട്രാഫിക് നിയമലംഘനങ്ങൾ, വാഹന രൂപമാറ്റം എന്നിവയെ ചുറ്റിപ്പറ്റിയാണ് ഭൂരിഭാഗം വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നത്.

എം.വി.ഡിയുടെ ഔദ്യോഗിക മുദ്രകൾ വെച്ച് പ്രചരിപ്പിക്കുന്നതിനാൽ സാധാരണക്കാരായ ആളുകൾ ഇത് യഥാർത്ഥ ഉത്തരവുകളാണെന്ന് തെറ്റിദ്ധരിക്കാൻ എളുപ്പത്തിൽ ഇടയാകുന്നുണ്ട്.

സെപ്റ്റംബറിൽ പ്രചരിച്ച പ്രധാന വ്യാജ സന്ദേശങ്ങളും എം.വി.ഡിയുടെ വിശദീകരണവും:

  • ലൈസൻസിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ റദ്ദാക്കും: സെപ്റ്റംബർ 25-നകം ഡ്രൈവിംഗ് ലൈസൻസുമായി മൊബൈൽ നമ്പർ ബന്ധിപ്പിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന പ്രചാരണം പൂർണ്ണമായും തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കി.
  • ട്രാഫിക് ചല്ലാൻ അടയ്ക്കാനുള്ള വ്യാജ ലിങ്കുകൾ: ട്രാഫിക് പിഴ അടയ്ക്കാനുണ്ടെന്ന് കാണിച്ച് പണം തട്ടാൻ പ്രത്യേക ലിങ്ക് സഹിതം വരുന്ന മെസ്സേജുകൾ തട്ടിപ്പ് സംഘങ്ങളുടെ കെണിയാണ്. ഇത്തരം അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് നിർദ്ദേശമുണ്ട്.
  • ഇ-ചല്ലാൻ പിഴയ്ക്ക് അധിക നിരക്ക്: ഇ-ചല്ലാൻ പിഴകൾക്ക് സർക്കാർ അധിക നിരക്ക് ഈടാക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.
  • ഇലക്ട്രിക് കാറുകൾ ടാക്സിയാക്കാൻ കഴിയില്ല: ഇലക്ട്രിക് കാറുകൾ ടാക്സിയായി രജിസ്റ്റർ ചെയ്യുന്നതിന് യാതൊരുവിധ നിയമതടസ്സങ്ങളുമില്ലെന്ന് വകുപ്പ് വ്യക്തമാക്കി.
  • ഇ-ചല്ലാനിൽ നിന്ന് നിയമലംഘന ചിത്രങ്ങൾ ഒഴിവാക്കുന്നു: ഇത്തരം ഒരു ഉത്തരവോ നിർദ്ദേശമോ മോട്ടോർ വാഹന വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല.
അനധികൃത ലിങ്കുകൾ വഴി വരുന്ന മെസ്സേജുകൾ സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് വഴിവെച്ചേക്കാമെന്നും, വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും വരുന്ന അറിയിപ്പുകൾ മാത്രം വിശ്വാസത്തിലെടുക്കണമെന്നും അധികൃതർ പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി.
Get more updates from Pudukad News on Google