"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കേരള ബ്ലാസ്റ്റേഴ്സിനെതിരായ ബഹിഷ്കരണം പിൻവലിച്ച് മഞ്ഞപ്പട; പുതിയ ഉടമസ്ഥതയിൽ പ്രതീക്ഷ, ഗ്യാലറി വീണ്ടും മഞ്ഞക്കടലാകും | Kerala Blasters new ownership

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kerala Blasters

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശത്തിൽ മാറ്റം വന്നതിന് പിന്നാലെ ക്ലബ്ബിനെതിരായ ബഹിഷ്കരണം പിൻവലിച്ച് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സീസണിൽ ടീമിന് പിന്തുണയുമായി സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തുമെന്ന് മഞ്ഞപ്പട സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
ക്ലബ്ബിലെ മാനേജ്മെന്റ് മാറ്റങ്ങളെ സ്വാഗതം ചെയ്ത മഞ്ഞപ്പട, പുതിയ നേതൃത്വത്തിന് കീഴിൽ മികച്ച ഫുട്ബോൾ ഘടനയും ദീർഘകാല പദ്ധതികളും രൂപീകരിക്കാനാകുമെന്നാണ് പ്രതീക്ഷ പ്രകടിപ്പിച്ചത്. സ്പോർട്ടിങ് ഡയറക്ടർ സ്ഥാനത്ത് വരുത്തിയ മാറ്റത്തെയും ആരാധക കൂട്ടായ്മ പിന്തുണച്ചു. (Kerala Blasters new ownership)

അതേസമയം, ക്ലബ്ബിന്റെ സിഇഒ സ്ഥാനത്ത് മാറ്റമില്ലാതെ തുടരുന്നതിൽ മഞ്ഞപ്പട അതൃപ്തി രേഖപ്പെടുത്തി. മാനേജ്മെന്റിലെ മറ്റ് മാറ്റങ്ങൾ പ്രതീക്ഷ നൽകുന്നതാണെങ്കിലും സിഇഒയുടെ തുടർച്ച ആരാധകർക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും കൂട്ടായ്മ വ്യക്തമാക്കി. യുഎഇ ആസ്ഥാനമായ അൽ ഫുർസാൻ ഗ്രൂപ്പ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ ഓഹരികളും ഏറ്റെടുത്തതിന് പിന്നാലെയാണ് മഞ്ഞപ്പട ബഹിഷ്കരണം പിൻവലിച്ചത്. ആരാധകരുമായി നിലനിന്നിരുന്ന വിഷയങ്ങൾ പരിഹരിക്കുമെന്ന് പുതിയ ഉടമകൾ ഉറപ്പുനൽകിയിരുന്നു.

മുൻ ഉടമകളായ മാഗ്നം സ്പോർട്സിൽ നിന്നാണ് അൽ ഫുർസാൻ ഗ്രൂപ്പ് ക്ലബ്ബിന്റെ മുഴുവൻ ഓഹരികളും സ്വന്തമാക്കിയത്. ക്ലബ്ബിന്റെ ദൈനംദിന പ്രവർത്തനങ്ങളും നിയന്ത്രണവും മലയാളികളുടെ ഉടമസ്ഥതയിലുള്ള ഓഫിയോ സ്പോർട്ടി നിർവഹിക്കും. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അഡ്രിയാൻ ലൂണ ടീമിൽ തുടരുമെന്നും പുതിയ മാനേജ്മെന്റ് അറിയിച്ചു. മുഖ്യ പരിശീലകനായി ആഷ്ലി വെസ്റ്റ്‌വുഡും തുടരും. പുതിയ സീസൺ ആരംഭിക്കാനിരിക്കെ മഞ്ഞപ്പടയുടെ തിരിച്ചുവരവോടെ കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറികൾ വീണ്ടും നിറയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Summary: Kerala Blasters fan group Manjappada has withdrawn its boycott following the club’s change in ownership. The group has welcomed several management changes and said it will return to the stadiums to support the team in the upcoming ISL season.

Get more updates from Pudukad News on Google