അജിത്ത് ചിത്രം ‘ഡെയര്‍ ഡെവിളി’ല്‍ മോഹന്‍ലാലിന് പകരം ഉണ്ണി മുകുന്ദന്?; ഒരുങ്ങുന്നത് മള്‍ട്ടിസ്റ്റാര്‍ ബിഗ് ബജറ്റ് ചിത്രം, ചിത്രീകരണം നവംബറില്‍

Current: മലയാളം

അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന അജിത്ത് കുമാര്‍ ചിത്രം ‘ഡെയര്‍ ഡെവിളി’ല്‍ മോളിവുഡ് താരം ഉണ്ണി മുകുന്ദന് പ്രധാന വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. മുന്‍പ് മോഹന്‍ലാലിനെ പരിഗണിച്ചിരുന്ന വേഷത്തിലേക്കാണ് ഉണ്ണി മുകുന്ദന് എത്തുന്നത് എന്നാണ് സൂചനകള്‍.
മള്‍ട്ടിസ്റ്റാറര്‍ ചിത്രമായി അണിയറയില്‍ ഒരുങ്ങുന്ന ഡെയര്‍ ഡെവിളില്കിച്ച സുദീപ്, ഉപേന്ദ്ര എന്നിവരെയും മറ്റ് പ്രധാന കഥാപാത്രങ്ങള്‍ക്കായി പരിഗണിക്കുന്നുണ്ട്ഒ. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അജിത്തിന്റെ ഭാര്യ ശാലിനിയാണ് ചിത്രം നിര്‍മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ചിത്രത്തില്‍ കായാദു ലോഹാര്‍ നായികയായി എത്തുമെന്നാണ് വിവരം. നവംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ഡെയര്‍ ഡെവിള്‍ 2027-ല്‍ തിയേറ്ററുകളില്‍ എത്തും. എന്നിരുന്നാലും, താരനിര്‍ണയം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല.




