"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ട്രെയിനില്‍ നിന്നും യാത്രക്കാരന്‍റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലെ പ്രതിയെ പാലക്കാട് റെയില്‍വേ പോലീസ് പിടികൂടി

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

പാലക്കാട്: ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസിലെ സ്ലീപ്പർ കോച്ചിൽ നിന്ന് കോയമ്പത്തൂർ സ്വദേശിയുടെ ഏകദേശം 20,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതിയെ പാലക്കാട് റെയിൽവേ പോലീസ് പിടികൂടി.
 
കോയമ്പത്തൂർ സ്വദേശിയായ യാത്രക്കാരൻ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യുന്നതിനിടെ, ഇയാളുടെ കണ്ണുവെട്ടിച്ച് മൊബൈൽ ഫോൺ മോഷ്ടിച്ച് പ്രതി കടന്നുകളയുകയായിരുന്നു.

സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പാലക്കാട് വച്ച് പിടികൂടുകയായിരുന്നു. കൊയമ്പത്തൂർ സ്വദേശിയായ റാണാ ദീർ (40) ആണ് പിടിയിലായത്. ഇയാൾ മുമ്പും പല കേസുകളിൽ പ്രതിയായിട്ടുള്ളതും ജയിൽവാസം അനുഭവിച്ചിട്ടുള്ളതുമാണെന്ന് പോലീസ് അറിയിച്ചു.

മോഷണം പോയ മൊബൈൽ ഫോൺ മണിക്കൂറുകൾക്കകം തന്നെ പോലീസ് വീണ്ടെടുത്തു. പ്രതിയെ തെളിവെടുപ്പ് നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രതി സമാനമായ മറ്റ് മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. എഎസ്ഐ ഷക്കീർ, എസ് സി പി ഒ രാമൻ, സിപിഒ മാരായ നന്ദീപ് സജിത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

 

Get more updates from Pudukad News on Google