"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും; രണ്ട് തൊഴിലാളികൾക്ക് പൊള്ളലേറ്റു, ആറ് പേർക്ക് പരിക്ക് | Mangaluru MRPL refinery explosion

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

Mangaluru MRPL refinery explosion

മംഗളൂരു: മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസിൽ (MRPL) വൻ സ്ഫോടനവും തീപിടിത്തവും. ഹൈഡ്രോ സൾഫർ ട്രീറ്റ്മെന്റ് യൂണിറ്റിലാണ് ഉച്ചയ്ക്ക് 12.20ഓടെ അപകടമുണ്ടായത്. സംഭവത്തിൽ രണ്ട് തൊഴിലാളികൾക്ക് പൊള്ളലേൽക്കുകയും ആറ് പേർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു. രണ്ട് ഷിഫ്റ്റുകൾക്കിടയിലെ ഇടവേള സമയത്താണ് സ്ഫോടനമുണ്ടായതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. രാവിലെ 11.30ന് ഒരു ഷിഫ്റ്റ് അവസാനിച്ചതിന് ശേഷവും അടുത്ത ഷിഫ്റ്റ് ആരംഭിക്കുന്നതിന് മുമ്പുമായിരുന്നു അപകടം. ഈ സമയത്ത് യൂണിറ്റിൽ തൊഴിലാളികളുടെ എണ്ണം കുറവായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായെന്നാണ് വിലയിരുത്തൽ. (Mangaluru MRPL refinery explosion)

സ്ഫോടനത്തിന് പിന്നാലെ വലിയ ശബ്ദവും കനത്ത പുകയും ഉയർന്നത് സമീപ പ്രദേശങ്ങളിൽ ആശങ്കയ്ക്കിടയാക്കി. പൊള്ളലേറ്റവരെയും പരിക്കേറ്റവരെയും ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ വിശദമായ പരിശോധന ആരംഭിച്ചതായി മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

Summary: A major explosion and fire occurred at the hydro-sulphur treatment unit of MRPL in Mangaluru. Two workers suffered burn injuries and six others sustained minor injuries, while authorities said the incident was brought under control.

Get more updates from Pudukad News on Google