"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഒപ്പോ കെ14 പ്ലസ് വിപണിയിൽ; 8000 എംഎഎച്ച് ബാറ്ററിയും 1.5കെ അമോലെഡ് ഡിസ്‌പ്ലേയും | OPPO K14 Plus

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

OPPO K14 Plus

കൊച്ചി: കെ സീരീസിലേക്ക് പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ച് ഒപ്പോ ഇന്ത്യ (OPPO K14 Plus). ഒപ്പോ കെ14 പ്ലസ് എന്ന പേരിൽ പുറത്തിറക്കിയ ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി പ്രോസസർ, 1.5കെ റെസല്യൂഷനുള്ള അമോലെഡ് ഡിസ്‌പ്ലേ, 8000 എംഎഎച്ച് ബാറ്ററി, ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ (ഒഐഎസ്) പിന്തുണയുള്ള 50 മെഗാപിക്സൽ ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകൾ.

സോളാർ ഓറഞ്ച്, സ്റ്റാർ വൈറ്റ് എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക. വിവിധ റാം-സ്റ്റോറേജ് വേരിയന്റുകളിലായി ഫോൺ വിപണിയിലെത്തും.

6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 29,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 32,999 രൂപയും, 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഉയർന്ന വേരിയന്റിന് 35,999 രൂപയുമാണ് വില.

ഒക്ടോബർ 8 മുതൽ ഫ്ലിപ്കാർട്ട് വഴി ഒപ്പോ കെ14 പ്ലസ് സ്വന്തമാക്കാം. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 4,000 രൂപ വരെ കിഴിവും, ആറ് മാസത്തേക്കുള്ള പ്രത്യേക പലിശരഹിത ഇഎംഐ സൗകര്യവും ലഭ്യമാകും.

ഉപയോക്താക്കളുടെ ദൈനംദിന ഉപയോഗ ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ സ്മാർട്ട്ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ജലവും പൊടിയും പ്രതിരോധിക്കുന്ന സംവിധാനങ്ങൾക്കൊപ്പം ദീർഘകാല ഉപയോഗം ലക്ഷ്യമിട്ടുള്ള സോഫ്റ്റ്‌വെയർ സംവിധാനങ്ങളും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മികച്ച പ്രകടനത്തിനൊപ്പം ദീർഘകാല ഈടുനിൽപ്പും ആവശ്യപ്പെടുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഒപ്പോ കെ14 പ്ലസ് വിപണിയിലെത്തിച്ചിരിക്കുന്നത്.

Story Summary:
OPPO India has launched the new OPPO K14 Plus smartphone in its K Series, featuring a MediaTek Dimensity processor, 1.5K AMOLED display, 8000mAh battery and a 50MP OIS-supported camera. The smartphone will be available in multiple RAM and storage variants through Flipkart from October 8.

Get more updates from Pudukad News on Google