"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താസമ്മേളനം ഒഴിവാക്കി; മന്ത്രിസഭാ തീരുമാനങ്ങൾ വാർത്താക്കുറിപ്പിലൂടെ | Kerala Chief Minister

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

CM VD Satheesan

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താസമ്മേളനം ഒഴിവാക്കി (Kerala Chief Minister). മുൻകൂട്ടി നിശ്ചയിച്ച ഔദ്യോഗിക പരിപാടികളും യോഗങ്ങളും ഉള്ളതിനാലാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണാത്തതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക വിശദീകരണം.

സർക്കാരിന്റെ പ്രധാന തീരുമാനങ്ങളും മന്ത്രിസഭാ യോഗത്തിലെ മറ്റ് വിവരങ്ങളും വിശദീകരിക്കുന്നതിനായി സാധാരണയായി ബുധനാഴ്ചകളിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാറുണ്ട്. എന്നാൽ ഇത്തവണ വാർത്താസമ്മേളനം നടത്തില്ല. മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾ വാർത്താക്കുറിപ്പിലൂടെ പുറത്തുവിടും.

അതേസമയം, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി വിഷയങ്ങളിൽ മുഖ്യമന്ത്രിക്ക് പ്രതികരിക്കേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വാർത്താസമ്മേളനത്തിൽ വിവാദമായ വിമാനയാത്രയുടെ സ്പോൺസറുടെ പേര് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നില്ല. ഇതടക്കം നിരവധി വിഷയങ്ങളിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾ ഇന്നത്തെ വാർത്താസമ്മേളനത്തിൽ ഉയരാൻ സാധ്യതയുണ്ടായിരുന്നു.

ഇതിനിടെയാണ് മുൻകൂട്ടി നിശ്ചയിച്ച ഔദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാട്ടി ഇന്നത്തെ വാർത്താസമ്മേളനം ഒഴിവാക്കിയിരിക്കുന്നത്.

Story Summary:
Kerala Chief Minister’s scheduled press conference after the Cabinet meeting has been cancelled due to previously scheduled official engagements and meetings. Details of the Cabinet decisions will instead be released through an official press note.

Get more updates from Pudukad News on Google