"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

എം.ഡി.എം.എയുമായി യുവഡോക്ടർമാർ മട്ടന്നൂരിൽ പിടിയിൽ; ബാറിലെ മുറിയിലും ആഡംബര വാഹനത്തിലും സൂക്ഷിച്ച 2.809 ഗ്രാം ലഹരിമരുന്ന് പിടികൂടി

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

മട്ടന്നൂർ (കണ്ണൂർ): എം.ഡി.എം.എയുമായി രണ്ടു യുവഡോക്ടർമാർ മട്ടന്നൂരിൽ പിടിയിലായി. മലപ്പുറം പുതുപൊന്നാനി സ്വദേശി എച്ച്.എ. ഇർഷാദ് (33), തലശ്ശേരി വടക്കുമ്പാട് കൂളി ബസാർ സ്വദേശി സി.പി. സിദ്ധാർഥ് (31) എന്നിവരെയാണ് ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.


എക്സെസ് കമീഷണർ സ്ക്വാഡംഗങ്ങളായ പി. ജലീഷ്, കെ. ബിനീഷ് എന്നിവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ-ഇരിട്ടി റോഡിലെ സ്കൈ പാലസ് ബാറിന്റെ റൂമിലും ആഡംബര വാഹനത്തിലുമായി സൂക്ഷിച്ച 2.809 ഗ്രാം എം.ഡി.എം.എ സഹിതമാണ് ഇവർ ചൊവ്വാഴ്ച രാത്രി പിടിയിലായത്.


ഇർഷാദ് ബംഗളൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെ പി.ജി വിദ്യാർഥിയും സിദ്ധാർഥ് കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ഡോക്ടറുമാണ്. അസി. എക്സൈസ് ഇൻസ്പെക്ടർ പി. അബ്‌ദുൾ ബഷീർ, കമീഷണർ സ്‌ക്വാഡ് അംഗങ്ങളായ പി. ജലീഷ്, കെ. ബിനീഷ്, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് സി. ഹണി, സിവിൽ എക്സൈസ് ഓഫിസർമാരായ പി.വി. അഭിജിത്ത്, സി.വി. റിജുൻ, കെ.കെ. രാഗിൽ എന്നിവരടങ്ങുന്ന സംഘമാണ് ഡോക്ടർമാരെ പിടികൂടിയത്. മട്ടന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Get more updates from Pudukad News on Google