"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ആദ്യം വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത് മൂത്ത മകളെ, പിന്നാലെ ഇളയ മകളുടെ ജീവനെടുത്തു: കൊഴിഞ്ഞാമ്പാറയിലെ കൊലയിൽ അമ്മയുടെ ഞെട്ടിക്കുന്ന മൊഴി | Kozhinjampara Children Murder

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kozhinjampara Children Murder

പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ രണ്ട് കുട്ടികൾ വെള്ളത്തൊട്ടിയിൽ മുങ്ങിമരിച്ച സംഭവം ക്രൂരമായ കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ അമ്മ നിവേദ്യ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. ആദ്യം മൂത്ത മകളെ വെള്ളത്തിൽ മുക്കി മരണം ഉറപ്പാക്കിയ ശേഷമാണ് ഇളയ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.(Kozhinjampara Children Murder Case Mother Nivedya Confession Police Investigation)

ചൊവ്വാഴ്ച രാവിലെയാണ് മേനോൻപാറ മണൽകാട് സ്വദേശി ജോൺ കുമാറിന്റെ മക്കളായ ജെന്നിഫർ ജൂലിയേറ്റ് (5), റോബിൻ ക്രിസ്റ്റോഫർ (3) എന്നിവരെ വീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആ സമയത്ത് അമ്മ നിവേദ്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

മൂന്നടി മാത്രം ഉയരമുള്ള ചെറിയ ടാങ്കിൽ അഞ്ച് വയസുകാരി മുങ്ങിമരിക്കാനുള്ള സാധ്യത കുറവാണെന്നതും ഭർത്താവുമായി നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന വിവരവുമാണ് പൊലീസിനെ ചോദ്യം ചെയ്യലിലേക്ക് നയിച്ചത്. കുട്ടികളെ വെള്ളത്തിൽ തള്ളിയിട്ട് മുതുകിൽ അമർത്തിപ്പിടിച്ചാണ് കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ നിവേദ്യ സമ്മതിച്ചു.

Story Summary

The tragic death of two young siblings in Kozhinjampara, Palakkad, has been confirmed as murder after their mother, Nivedya, confessed to drowning them sequentially in a bathroom water tank. While the mother claimed personal freedom as her motive, police find the statement unsatisfactory and are investigating further to check for outside involvement.

Get more updates from Pudukad News on Google